നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് വിൽപ്പന; ചാലക്കുടി സ്വദേശി പൊലീസ് പിടിയില്‍

  ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് വിൽപ്പന; ചാലക്കുടി സ്വദേശി പൊലീസ് പിടിയില്‍

  പല ആളുകളുടെയും ബെവ് ക്യൂ ആപ്പിലൂടെ മദ്യം വാങ്ങി ശേഖരിച്ച് ചില്ലറയായി ഹോട്ടലിന്‍റെ മറവിൽ വില്‍ക്കുകയിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചാലക്കുടി: ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് അനധികൃത വില്‍പ്പന നടത്തിയയാള്‍ കൊരട്ടി പൊലീസിന്റെ പിടിയില്‍. ചാലക്കുടിക്ക് സമീപം അടിച്ചിലിയില്‍ ഹോട്ടല്‍ നടത്തുന്ന സുരേന്ദ്രനാണ്(55) പിടിയിലായത്. 13 ലിറ്റര്‍ വിദേശമദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

   അടിച്ചിലിയിലെ ബിവറേജ് ഔട്‌ലെറ്റിന് പുറത്ത് ഹോട്ടല്‍ നടത്തുകയായിരുന്നു ഇയാള്‍. പല ആളുകളുടെയും ബെവ് ക്യൂ ആപ്പിലൂടെ ആവശ്യത്തിലധികം മദ്യം വാങ്ങി ശേഖരിച്ച് ചില്ലറയായി ഹോട്ടലിന്‍റെ മറവിൽ വില്‍ക്കുകയിരുന്നു. ആപ്പ് ഉപയോഗിക്കാനറിയാത്തവരായിരുന്നു ഇയാളുടെ ഉപഭോക്താക്കള്‍.
   TRENDING:'സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]International Yoga Day | യോഗ നിത്യജീവിതത്തിൽ അനിവാര്യമോ? [NEWS]Covid19| കോവിഡ് ചികിത്സയ്ക്ക് 103 രൂപയ്ക്ക് മരുന്നുമായി ഗ്ലെന്‍മാര്‍ക്ക്; ഓറല്‍ ആന്റിവൈറല്‍ മരുന്നിന് അംഗീകാരം [NEWS]
   അഞ്ച് മണിക്ക് ശേഷം മദ്യ വില്‍പ്പനയില്ലാത്തതിനാല്‍ രാത്രിയിലും ഹോട്ടലില്‍ മദ്യ വില്‍പന നടന്നിരുന്നു. വാങ്ങുന്നതിന്റെ ഇരട്ടി വിലക്കാണ് മദ്യം വിറ്റിരുന്നത്. മദ്യം വിറ്റ് കിട്ടിയ 33000 രൂപയും പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ക്ക് വേണ്ടി ആപ്പ് ഉപയോഗിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ മദ്യം വാങ്ങിയ ബെവ്‌റേജസ് ഔട്‌ലെറ്റില്‍ നിന്നും വിവരം ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
   First published:
   )}