മദ്യപാനം എതിർത്തു: 17കാരിയെ പിതാവ് വെടിവച്ചു കൊന്നു

കഴിഞ്ഞ ദിവസം പിതാവ് മദ്യപിക്കുന്നത് കണ്ട് തടയാനെത്തിയ മകളെ ഇയാൾ പോയിന്റ് റെയിഞ്ചിൽ വെടി വയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്

News18 Malayalam | news18
Updated: October 27, 2019, 12:57 PM IST
മദ്യപാനം എതിർത്തു: 17കാരിയെ പിതാവ് വെടിവച്ചു കൊന്നു
gun
  • News18
  • Last Updated: October 27, 2019, 12:57 PM IST
  • Share this:
ലക്നൗ: മദ്യപാനത്തെ എതിർത്ത മകളെ പിതാവ് വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് പതിനേഴുകാരിയായ മകൾ പിതാവിന്റെ ക്രൂരതയ്ക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് നേം സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭാലിലെ ബന്ദറായിയിലാണ് ഇവർ താമസിക്കുന്നത്. നേം സിംഗിന്റെ ഭാര്യ പതിനഞ്ചു വർഷം മുൻപ് ആത്മഹത്യ ചെയ്തതാണ്. തുടര്‍ന്നാണ് ഇയാൾ അമിത മദ്യപാനം ആരംഭിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടി ഉള്‍പ്പെടെ മൂന്ന് മക്കളാണ് നേം സിംഗിന്. വസ്തുവകകൾ അടക്കം വിറ്റുള്ള ഇയാളുടെ മദ്യപാന ശീലത്തെ മക്കൾ നിരന്തരം എതിർത്തിരുന്നു. എന്നിട്ടും ഇയാൾ കുടി അവസാനിപ്പിച്ചില്ല. ഇതിനിടെ മൂത്ത മകൻ ഭാര്യക്കൊപ്പം മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. കൊല്ലപ്പെട്ട പെൺകുട്ടിയും ഇളയ ഒരു ആണ്‍കുട്ടിയും അച്ഛനൊപ്പം തുടർന്നു.

Also Read-ISIS ചീഫ് ബാഗ്ദാദി കൊല്ലപ്പെട്ടു? സ്വയം പൊട്ടിത്തെറിച്ചുവെന്നും റിപ്പോർട്ടുകൾ

കഴിഞ്ഞ ദിവസം പിതാവ് മദ്യപിക്കുന്നത് കണ്ട് തടയാനെത്തിയ മകളെ ഇയാൾ പോയിന്റ് റെയിഞ്ചിൽ വെടി വയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതിനിടെ നേം സിംഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളിൽ നിന്ന് രാജ്യനിർമ്മിത തോക്കും പൊലീസ് കണ്ടെടുത്തു.

First published: October 27, 2019, 12:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading