നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • BREAKING: കെവിൻ വധക്കേസിലെ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം

  BREAKING: കെവിൻ വധക്കേസിലെ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം

  കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്തു പ്രതികളും 40000 രൂപ വീതം പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിലുണ്ട്

  kevin--web

  kevin--web

  • Share this:
   കോട്ടയം: കെവിൻ വധക്കേസിൽ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം. സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലക്കേസിലാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്തു പ്രതികളും 40000 രൂപ വീതം പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിലുണ്ട്.കേസിലെ സാക്ഷിയും കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ടയാളുമായ അനീഷ് സെബാസ്റ്റ്യന്  ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. ബാക്കി തുക നീനുവിനും കെവിന്റെ പിതാവിനും വീതിച്ച് നൽകണം.

   ഒന്നാം പ്രതി നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോ (27), രണ്ടാം പ്രതി നിയാസ് മോൻ (ചിന്നു - 24), മൂന്നാം പ്രതി ഇഷാൻ ഇസ്‌മയിൽ (21),​ നാലാം പ്രതി റിയാസ് (27), ആറാം പ്രതി മനു മുരളീധരൻ (27),​ ഏഴാം പ്രതി ഷിഫിൻ സജാദ് (28),​ എട്ടാം പ്രതി എൻ. നിഷാദ് (23),​ ഒമ്പതാം പ്രതി ടിറ്റു ജെറോം (25),​ പതിനൊന്നാം പ്രതി ഫസിൽ ഷെരീഫ് (അപ്പൂസ്, 26),​ പന്തണ്ടാം പന്തണ്ടാം പ്രതി ഷാനു ഷാജഹാൻ (25) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

   കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല; കെവിൻ വധക്കേസ് നാൾവഴി ഇങ്ങനെ

   കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ പത്തു പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും ദുരഭിമാനക്കൊലയാണെന്നും വിധിച്ചിരുന്നു. കേരളത്തിൽ ദുരഭിമാനക്കൊലപാതകമായി കോടതി കണ്ടെത്തിയ ആദ്യ കേസായിരുന്നു കെവിൻ വധം. നീനുവിന്റെ നിർണായക മൊഴിയെത്തുടർന്നാണ് കേസ് ദുരഭിമാനകൊലയായി കോടതി നിരീക്ഷിച്ചത്. കൊല്ലം സ്വദേശി നീനുവിനെ കെവിൻ ജോസഫ് പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
   First published:
   )}