• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീട്ടമ്മ കുളിക്കുന്ന ദൃശ്യം പകർത്തിയെന്നത് കള്ളക്കേസ്; യുവാവിനെ ജയിലിലടച്ചതായി പരാതി


Updated: July 31, 2018, 7:26 PM IST
വീട്ടമ്മ കുളിക്കുന്ന ദൃശ്യം പകർത്തിയെന്നത് കള്ളക്കേസ്; യുവാവിനെ ജയിലിലടച്ചതായി പരാതി

Updated: July 31, 2018, 7:26 PM IST
പത്തനംതിട്ട: മൊബൈലിൽ സ്ത്രീ കുളിക്കുന്ന ദൃശ്യം പകർത്തിയതായി കള്ളക്കേസുണ്ടാക്കി യുവാവിനെ പന്തളം പൊലീസ് ജയിലിലടച്ചതായി പരാതി. പന്തളം മങ്ങാരം നെടുങ്ങോട്ട് വീട്ടിൽ മെബിൻ ഷാജിയെ(19)യാണ് പൊലീസ് കള്ളക്കേസിൽ കുടുക്കിയതായി മാതാവും അക്ഷൻ കൗൺസിൽ ഭാരവാഹികളും ആരോപിച്ചത്.

ജൂലൈ 19ന് ഉച്ചക്ക് ശേഷം ഒരു മണിയോടെ കൊറിയർ സർവ്വീസ് ജീവനക്കാർ എന്ന വ്യാജേന ബൈക്കിലെത്തിയ രണ്ടു പൊലീസുകാർ മെബിന്റെ മൊബെൽ ഫോൺ ബലമായി കൈവശപ്പെടുത്തിയ ശേഷം പന്തളം സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് മാതാവ് സുസമ്മ ഷാജി പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മൊബിൻ പന്തളത്തെ ഒരു വീട്ടിലെ കുളിമുറിയിൽ നിന്നും സ്ത്രീ കുളിക്കുന്ന വീഡിയോ പകർത്തിയതായും പിന്നീട് ഈ വീഡിയോ കാട്ടി സ്ത്രീയെ ബലാത്സംഗം ചെയ്തതായുമാണ് പൊലീസ് കേസെടുത്തത്. കുറ്റം സമ്മതിപ്പിക്കാൻ മൊബിനെ പൊലീസ് ക്രുരമായി മർദിച്ചതായും സൂസമ്മ ഷാജി ആരോപിച്ചു. മൊബിനോട് രൂപസാദൃശ്യമുള്ള ആളാന്ന് കുറ്റകൃത്യം നടത്തിയതെന്നും അത് മൊബിൻ തന്നെ ആണെന്നും ആരോപിച്ചാണ് പൊലീസ് പ്രതി ചേർത്തത്. മൊബിൻ സംഭവ ദിവസം വീട്ടിലുണ്ടായിരുന്നതായി തെളിവ് സഹിതം പൊലീസിനെ ബോദ്ധ്യപ്പെടുത്തിയിട്ടും അത് ചെവിക്കൊണ്ടില്ലെന്നും മാതാവ് സുമ്പൻ ഷാജി ആരോപിച്ചു.
Loading...

സംഭവത്തെപ്പറ്റി സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട് മൊബിന്‍റെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. വീട്ടുടമസ്ഥയോ ഭർത്താവോ പരാതി നൽകാത്തതും സംശയത്തിനിട നൽകുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
First published: July 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍