കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നെന്ന ആക്ഷേപം ശക്തമാകുന്നു. രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി മൂന്നു മാസത്തിനു ശേഷം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 'രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത കൊലപാതകം' എന്ന് തിരുത്തിയതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്.
മൂന്നുമാസം മുന്‍പ് നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ സി.പി.എം നേതാവ് പീതാംബരന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് കൊലപാതകമുണ്ടായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകമെന്നും വിശദീകരിക്കുന്നു. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. വോട്ടെടുപ്പിന് പിന്നാലെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന നിസാര വകുപ്പ് ചുമത്തി സിപി.എം നേതാക്കളായ കെ. മണികണ്ഠനെയും എന്‍.ബാലകൃഷ്ണനെയും അറസ്റ്റു ചെയ്തത് ഈ ആരോപണത്തെ സാധൂകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Also Read രാഷ്ട്രീയ വൈരാഗ്യം വ്യക്തി വൈരാഗ്യമായത് എങ്ങനെയെന്ന് കോടതി
14 പ്രതികളുള്ള കേസില്‍ 229 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 12 വാഹനങ്ങള്‍ ഉള്‍പ്പെടെ 125 ലേറെ തൊണ്ടിമുതലുകളും കണ്ടെടുത്തു. മുഖ്യപ്രതി പീതാംബരന് പറഞ്ഞതനുസരിച്ച് 2 മുതല്‍ 8 വരെയുള്ള പ്രതികളാണ് കൊല നടത്തിയത്.ഫെബ്രുവരി 17 നായിരുന്നു കൊലപാതകം. കൊല പീതാംബരന് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നും കുറ്റപത്രത്തിലുണ്ട്.
ഇതിനിടെ രാഷ്ട്രീയ കൊലപാതകം എങ്ങനെ വ്യക്തി വൈരാഗ്യമായെന്നു ഹൈക്കോടതിയുടെ ചോദിച്ചിട്ടുണ്ട്. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാായിരുന്നു കോടതിയുടെ പരാമര്‍ശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Periya twin murder case, പെരിയ ഇരട്ടകൊലക്കേസ്, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, സിപിഎം