തിരുവനന്തപുരം: വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സി.ഐയ്ക്കെതിരെ ആരോപണം.
ആത്മഹത്യ ചെയ്ത അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്ണന്റെ ബന്ധുക്കളാണ് സിഐ സജുമോനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സി ഐ സജുമോൻ രാധാകൃഷ്ണനെ മാനസികമായി പീഡിപ്പിച്ചിരുന്നു.
ജൂനിയർ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് പോലും അവഹേളിച്ചിരുന്നു. ഇക്കാര്യം രാധാകൃഷ്ണൻ വീട്ടുകാരോട് പറഞ്ഞിരുന്നു. സിഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ഈ മാസം ഒന്നാം തീയതി ആത്മഹത്യക്ക് ശ്രമിച്ച രാധാകൃഷ്ണൻ ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവദിവസം രാവിലെ ഡ്യൂട്ടിക്കെത്തിയ രാധാകൃഷ്ണൻ പോലീസ് സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള വിശ്രമമുറിയിൽ എത്തുകയും തുടർന്ന് ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമം നടത്തുകയുമായിരുന്നു. ആ സമയത്ത് മുറിയിലെത്തിയ സഹപ്രവർത്തകർ രാധാകൃഷ്ണനെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
Also Read-
പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ മരിച്ചു; 2016 മുതൽ ആത്മഹത്യ ചെയ്തത് 61 പൊലീസുകാർ
അബോധാവസ്ഥയിലായിരുന്ന രാധാകൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുമുതൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു രാധാകൃഷ്ണൻ. ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അദ്ദേഹം മരണമടഞ്ഞത്.
രാധാകൃഷ്ണനെ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ചെറിയ പ്രശ്നങ്ങൾക്കു പോലും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. അതേസമയം അമിത ജോലി ഭാരത്തെ കുറിച്ച് പലപ്പോഴായി രാധാകൃഷ്ണൻ പരാതി പറഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു.
ഏതായാലും രാധാകൃഷ്ണന്റെ
ആത്മഹത്യയിൽ വിളപ്പിൽശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണങ്ങൾ അടക്കം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.