തിരുവനന്തപുരം: വർക്കല പൊലീസിനെതിരെ ഗുരുതര അരോപണവുമായി വീട്ടമ്മ. ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് പരാതി പറയാനെത്തിയ വീട്ടമ്മയെ രാത്രിയിൽ സ്റ്റേഷനിൽ നിന്നിറക്കി വിട്ടതായാണ് പരാതി. ഫെബ്രുവരി 28-നാണ് സംഭവം.
മകന്റെ പ്രായമുള്ള സമീപവാസി ലൈംഗികമായി അധിക്ഷേപിച്ചതിനെ തുടർന്ന് രാത്രിയിൽ തന്നെ സഹോദരിയേയും കൂട്ടി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ആ സമയത്ത് പൊലീസ് സ്‌റ്റേഷനിൽ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. പറയുന്നതെന്തണെന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി പോകാനും കനാൽ പുറമ്പോക്കിൽ താമസിക്കുന്നതിന് കളിയാക്കുകയും ചെയ്തതായി പരാതിക്കാരി പറയുന്നു.
അതിക്രമം കാട്ടി ദേഹത്തു മുറിവേൽപ്പിച്ച ആളെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു. ആരോപണ വിധേയനെ പിടികൂടി കൊണ്ട് വരാൻ പരാതിക്കാരിയോട് പറഞ്ഞു. തുടർന്ന് വീട്ടമ്മ വർക്കല ഡിവൈഎസ്പിക്ക് പരാതി നൽകി. വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചെന്ന് ഡിവൈഎസ്പി അറിയിച്ചു. മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും വീട്ടമ്മ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.