• HOME
  • »
  • NEWS
  • »
  • crime
  • »
  • 'റോസിലി' പരാതിയിൽ കാലടി പോലീസ് ഉഴപ്പിയത് 'പത്മ'യിലേക്ക്; കടവന്ത്ര പൊലീസ് ഉണർന്നത് നാടിനെ നടുക്കിയ വാർത്തയിലേക്ക്

'റോസിലി' പരാതിയിൽ കാലടി പോലീസ് ഉഴപ്പിയത് 'പത്മ'യിലേക്ക്; കടവന്ത്ര പൊലീസ് ഉണർന്നത് നാടിനെ നടുക്കിയ വാർത്തയിലേക്ക്

റോസിലിയെ കാണാതായെന്ന പരാതിയിൽ അമ്പേഷണം ഊർജിതമാക്കിയിരുന്നെങ്കില്‍ മറ്റൊരു കൊലപാതകത്തിന് അവസരമുണ്ടാകില്ലായിരുന്നെന്നാണ് ആക്ഷേപം.

  • Share this:
കൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ നരബലിയ്ക്കുവേണ്ടി ക്രൂരമായി കൊല്ലപ്പെട്ട റോസിലിയെ കാണാനില്ലെന്ന പരാതിയിൽ കാലടി പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം. റോസിലിയെ കാണാതായെന്ന പരാതിയിൽ അമ്പേഷണം ഊർജിതമാക്കിയിരുന്നെങ്കില്‍ മറ്റൊരു കൊലപാതകത്തിന് അവസരമുണ്ടാകില്ലായിരുന്നെന്നാണ് ആക്ഷേപം.

ജൂൺ എട്ടിനാണ് റോസിലിയെ കാണാതായത്. ഓഗസ്റ്റ് 18ന് അമ്മയെ കാണാനില്ലെന്ന് മകൾ നേരിട്ടെത്തി കാലടി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയില്‍ കര്യക്ഷമമായ അന്വേഷണം നടന്നില്ല. അന്വേഷണ പുരോഗതിയെക്കുറിച്ച് പരാതിക്കാരിയെ കാലടി പൊലീസ് അറിയിച്ചതുമില്ല. ഈ കേസില്‍ പ്രതി മുഹമ്മദ് ഷാഫി പിടിക്കപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകത്തിന് അയാള്‍ക്ക് അവസരമുണ്ടാവില്ലായിരുന്നു.എന്നാല്‍ റോസിലിയെ കാണാതായി നാലു മാസങ്ങൾക്ക് ശേഷം പത്മ തിരോധാനത്തില്‍ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. പത്മയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകങ്ങളുടെ ചുരുളഴിച്ചത്.

Also Read-പത്മത്തിന്റെ മൃതദേഹം ഒരു കുഴിയില്‍; റോസ്ലിന്റേത് പലയിടത്തായി; കുഴിയില്‍ 30 രൂപയുടെ നാണയങ്ങള്‍

സെപ്റ്റംബർ 26 മുതലാണ് പത്മയെ കാണാതാവുന്നത്. സ്ഥിരമായി മകനെ വിളിച്ചുകൊണ്ടിരുന്ന പത്മ സെപ്റ്റംബർ 26 മുതൽ‌ വിളി നിര്‍ത്തി. അടുത്ത ദിവസം പത്മയെക്കുറിച്ച് പരിചയക്കാർ വഴി മകൻ അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല. തുടർന്ന് മകൻ സെൽവരാജ് കടവന്ത്ര പൊലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിക്കുമെന്ന് പൊലീസ് ഉറപ്പു നൽകുകയും ചെയ്തു.

പത്മയുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ കടവന്ത്ര പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ പത്തനംതിട്ട ഇലന്തൂർ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യലിലാണ് സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി റോസിലി, പത്മ എന്നിവരെ ബലി നൽകിയതായി വെളിപ്പെടുത്തുന്നത്.

Also Read-പത്മത്തെ എത്തിക്കാനായ ഷാഫിക്ക് വാ​ഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപ; 15,000 രൂപ മുൻ‌കൂർ വാങ്ങി

പത്തനംതിട്ട സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർക്കായി ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബാണ് നരബലി ആസൂത്രണം ചെയ്തത്. സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കഷ്‍ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. റോസിലി കൊല്ലപ്പെട്ടന്ന കാര്യം അന്വേഷണത്തില്‍ കാലടി പൊലീസിന് കണ്ടെത്താനായിരുന്നെങ്കില്‍ പ്രതി മുഹമ്മദ് ഷാഫി പിടിയിലാവുമായിരുന്നു.

എന്നാല്‍ ഫോൺ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചതടക്കം റോസിലിയെ കണ്ടെത്താൻ കഴിയാവുന്ന അന്വേഷണമെല്ലാം നടത്തിയെന്നാണ് കാലടി പൊലീസിന്‍റെ വിശദീകരണം. അതേസമയം ഫോണിലും നേരിട്ടും പലതവണ പത്മവുമായി മുഹമ്മദ് ഷാഫി ബന്ധപെട്ടിട്ടുണ്ട്. ഈ തെളിവുകളാണ് കടവന്ത്ര പൊലീസിനെ അന്വേഷണത്തില്‍ സഹായിച്ചതെന്നാണ് കാലടി പൊലീസ് പറയുന്നത്.

Also Read-'കൊലയ്ക്കുശേഷം മനുഷ്യമാംസം തിന്നു'; ഇലന്തൂരിലെ നരബലിക്കേസിൽ പ്രതിയുടെ വെളിപ്പെടുത്തൽ

അറസ്റ്റ് രേഖപ്പെടുത്തുന്നതിന് രണ്ടാഴ്ച്ച മുൻപ് ഷാഫിയെ കടവന്ത്ര പോലീസ് ചോദ്യം ചെയ്തിരുന്നു. പത്മയുടെ ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ വിവരങ്ങളറിയാൻ വേണ്ടിയായിരുന്നു ഇയാളെ ചോദ്യം ചെയ്തിരുന്നത്. എന്നാൽ പത്മയെ കാണാതായത്തികുറിച്ച് അറിയില്ലെനായിരുന്നു ഷാഫിയുടെ മറുപടി. അന്ന് മുതൽ ഷാഫി നീരിക്ഷണത്തിലായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ചുള്ള സിസിടിവി ദൃശ്യങ്ങളുടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഷാഫി അറസ്റ്റിലായി. ഇതിന് പിന്നാലെയാണ് ഇയാൾ കടത്തിക്കൊണ്ടു പോയ രണ്ടു സ്ത്രീകളെയും നരബലി നൽകിയെന്ന വെളിപ്പെടുത്തലുണ്ടായത്.
Published by:Jayesh Krishnan
First published: