കൊച്ചി: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ (Aluva Highway Robbery Case) രണ്ട് പേർ കൂടി അറസ്റ്റിൽ (Arrest). കറുകപ്പിളളി ഈച്ചരങ്ങാട് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് സജാദ്, അഞ്ചപ്പാലം കോടർലിയിൽ വാടകയ്ക്ക് താമസിക്കുന്ന തമീൻ എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണിവർ.
ക്വട്ടേഷൻ കൊടുത്ത ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന മുജീബ് ഉൾപ്പെടെ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറച്ചു വിൽക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം.
കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. സജാദ് വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും, തട്ടികൊണ്ട്പോയ വാഹനവും മുജീബിന്റെ വീട്ടിൽ നിന്ന് ഹാൻസ് നിറച്ച ചാക്കുകളും പോലീസ് കണ്ടെടുത്തിരുന്നു.
Also read-
Arrest| മലപ്പുറത്തെ ഒൻപതാം ക്ലാസുകാരിക്ക് ഫേസ്ബുക്കിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ചു; 19കാരൻ അറസ്റ്റില്‍
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ എൽ.അനിൽകുമാർ എസ്.ഐമാരായ പി.എസ്.ബാബു, അബ്ദുൽ റൗഫ്, കെ.ആർ.മുരളീധരൻ സി.പി.ഒ മാരായ കെ.ബി.സജീവ്, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ,എച്ച് ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Cannabis| മരപ്പൊത്തിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ച് വിൽപന; കൊല്ലം ഇടമൺ സ്വദേശി പിടിയിൽ
കൊല്ലം: പുനലൂരിൽ കഞ്ചാവ് വിൽപ്പന നടത്തിയയാളെ പൊലീസ് പിടികൂടി. ഇടമൺ സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. വീടിനോട് ചേർന്നുള്ള മരപ്പൊത്തിലാണ് ഇയാൾ കഞ്ചാവ് (Cannabis)പൊതികൾ ഒളിപ്പിച്ചുവച്ച് വിൽപ്പന നടത്തി വന്നത്. പുനലൂർ ഡി.വൈ.എസ്.പി ക്കു കിട്ടിയ രഹസ്യ വിവരത്തത്തെ തുടർന്നായിരുന്നു പരിശോധന.
Also read-
Arrest | സ്ത്രീവേഷം ധരിച്ച് വനിതാ ഹോസ്റ്റലിൽ മോഷണം പതിവാക്കി; ഒടുവിൽ കുടുങ്ങി
പുനലൂർ ഡി.വൈ.എസ്.പി നേതൃത്വത്തിലുള്ള പ്രത്യക സംഘമാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ അമിൻ, സി.പി.ഒ ശബരീഷ് എന്നിവരാണ് പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.