• HOME
  • »
  • NEWS
  • »
  • crime
  • »
  • Ambalamukku Murder | രാജേന്ദ്രൻ കൊടും ക്രിമിനൽ; തമിഴ്‌നാട്ടിൽ നാല് കൊലപാതക കേസുകളിൽ പ്രതി

Ambalamukku Murder | രാജേന്ദ്രൻ കൊടും ക്രിമിനൽ; തമിഴ്‌നാട്ടിൽ നാല് കൊലപാതക കേസുകളിൽ പ്രതി

കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് പുറമേ മറ്റ് രണ്ട് കൊലകൾ കൂടി നടത്തിയെന്നാണ് തമിഴ്നാട് പോലീസ് കൈമാറിയ വിവരം.

  • Share this:
പേരൂർക്കട അമ്പലമുക്ക് കൊലപാതക കേസിലെ (Ambalamukku Murder Case) പ്രതി തമിഴ്നാട്ടിൽ നാലു കൊലപാതകങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള കൊടും ക്രിമിനൽ. കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് പുറമേ മറ്റ് രണ്ട് കൊലകൾ കൂടി നടത്തിയെന്നാണ് തമിഴ്നാട് പോലീസ് കൈമാറിയ വിവരം. നെയ്യാറ്റിൻകര പഴയകടയിൽ നിന്ന് പ്രതി പണയംവച്ച സ്വർണാഭരണം കണ്ടെടുത്തു.

കൊടും ക്രിമിനലാണ് പേരൂർക്കട കൊലപാതകത്തിലെ പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രനെന്ന വിവരമാണ് പുറത്തു വരുന്നത്. തമിഴ്നാട് ആരുവാമൊഴിയിൽ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയതിനു പുറമേ കന്യാകുമാരിയിൽ മറ്റ് രണ്ട് കൊലപാതകങ്ങളിൽ കൂടി ഇയാൾ നടത്തിയിട്ടുണ്ട്. അമ്പത്തൂർ, തൂത്തുക്കുടി, തിരുപ്പൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. തമിഴ്നാട് പോലീസിൻ്റെ ഗുണ്ടാ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ബിരുദധാരിയാണ് പ്രതി. വിനീതയുടെ കൊലയ്ക്കു ശേഷം സമർത്ഥമായാണ് കൈയിലെ മുറിവിന് രാജേന്ദ്രൻ ചികിത്സ തേടിയത്. പേരൂർക്കടയിൽ പണിയെടുത്തിരുന്ന ഹോട്ടലിൽ ജോലിക്കിടെ കൈക്ക് പരിക്കേറ്റുവെന്ന് സ്ഥാപന ഉടമയോട് പറഞ്ഞ ശേഷമാണ് ചികിത്സ തേടിയത്. വിനീതയെ കൊലപ്പെടുത്തുന്നതിനിടെ കൈയിലുണ്ടായ മുറിവിനെ തന്ത്രപരമായി മറികടക്കുകയായിരുന്നു പ്രതി. അതേസമയം, വിനീതയിൽ നിന്നു കവർന്ന നാലര പവൻ സ്വർണമാല നെയ്യാറ്റിൻകര പഴയകടക്കു സമീപം പണയം വെച്ചതായി കണ്ടെത്തിയതോടെ ഇത് വീണ്ടെടുത്തു. തൊണ്ടി മുതൽ പൊലീസ് കസ്റ്റഡിയിലാണ്.

Also read- Ambalamukku Murder | ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനയെത്തി; കഴുത്തറത്ത ശേഷം വിനീത പിടഞ്ഞുവീഴുന്നത് നോക്കിയിരുന്നു

കൊലയ്ക്കു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി ഒരിക്കൽക്കൂടി കേരളത്തിലേക്ക് വന്ന ശേഷമാണ് വീണ്ടും അതിർത്തി കടന്നത്. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ്.

സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാർ, ഡി സി പി അങ്കിത് അശോക് എന്നിവരുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം എ സി പി പ്രതാപൻ നായർ, കൻ്റോൺമെൻ്റ് എ സി പി ദിനരാജ്, നർക്കോട്ടിക് സെൽ എ സി പി ഷീൻ തറയിൽ, പേരൂർക്കട എസ് എച്ച് ഒ സജികുമാർ, മണ്ണന്തല എസ് എച്ച് ഒ ബൈജു എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തമിഴ്‌നാട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. തമിഴ്നാട് കാവൽക്കിണർ ഭാഗത്തു നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.

Also Read-Ambalamukku murder case| വിനീതയെ കൊന്നത് മോഷണശ്രമത്തിനിടെ; രാജേഷ് മുൻപും കൊലക്കേസിൽ പ്രതി

ഞായറാഴ്ച്ച ലോക്ക്ഡൗൺ ദിനത്തിലാണ് കുറവൻകോണം ടാബ്‌സ് ഗ്രീന്‍ടെക് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീത വിജയൻ(38) കൊല്ലപ്പെട്ടത്. രാജേന്ദ്രന്‍ ലോക്ഡൗണ്‍ ദിനത്തില്‍ പുറത്തിറങ്ങിയത് മോഷണം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേരൂര്‍ക്കടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലമുക്കിലേക്ക് എത്തിയത്. അതേസമയം മറ്റൊരു സ്ത്രീയെ പിന്തുടര്‍ന്നുകൊണ്ടായിരുന്നു പ്രതി അമ്പലംമുക്കില്‍ നിന്ന് ചെടിവില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡിലേക്ക് പോയത്.

Also Read-Murder | തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്ന സംഭവം; തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ

ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായതോടെയാണ് ചെടിയ്ക്ക് വെള്ളം നനയ്ക്കുന്ന വിനീതയെ കണ്ടത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനെ വിനീതയുടെ അടുത്തേക്ക് രാജേന്ദ്രന്‍ എത്തിയത്. എന്നാല്‍ രാജേന്ദ്രന്റെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തുകയായിരുന്നു.
Published by:Naveen
First published: