• HOME
  • »
  • NEWS
  • »
  • crime
  • »
  • Ambalamukku Murder| അമ്പലമുക്ക് കൊലപാതകം; വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

Ambalamukku Murder| അമ്പലമുക്ക് കൊലപാതകം; വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി

കേസിലെ പ്രതിയായ രാജേന്ദ്രനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ ഇന്നും നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുണ്ടായി

  • Share this:
    തിരുവനന്തപുരം: അമ്പലമുക്ക് (Ambalamukku) കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. ചായക്കടയിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച രീതിയിലാണ് കത്തി കണ്ടെത്തിയത്. കേസിലെ പ്രതിയായ രാജേന്ദ്രനെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ ഇന്നും നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുണ്ടായി.

    നേരത്തെ കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രം പൊലീസ് കണ്ടെടുത്തിരുന്നു. മുട്ടടയിലെ കുളത്തില്‍നിന്നാണ് കണ്ടെത്തിയത്. അമ്പലമുക്കില്‍ അലങ്കാര ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഫെബ്രുവരി ആറാം തീയതി ഞായറാഴ്ചയായിരുന്നു സംഭവം.

    ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഈ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല. അവധി ദിവസമായിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയാക്കാന്‍ എത്തിയതായിരുന്നു വിനീത. ഇവരെ 11 മണിവരെ സമീപവാസികള്‍ പുറത്ത് കണ്ടിരുന്നു. എന്നാല്‍ പിന്നീട് കടയില്‍ ചെടി വാങ്ങാനായി എത്തിയവര്‍ ആരേയും കാണാതായതോടെ ഉടമയെ ബന്ധപ്പെടുകയായിരുന്നു. സംശയം തോന്നിയ ഉടമ മറ്റൊരു ജീവനക്കാരിയെ പറഞ്ഞയച്ചു. പരിശോധനയില്‍ കടയുടെ ഒരു ഇടുങ്ങിയ വശത്തായി വിനീതയുടെ മൃതദേഹം കണ്ടെത്തുതയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു.

    Also Read- മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി

    യുവതിയുടെ കഴുത്തിലെ മാല കാണാതായിരുന്നു. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്.

    രക്തകറ പുരണ്ട ഷർട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് ഓട്ടോയിൽ കയറി പോയത്. ഷർട്ടും കത്തിയും നഗരസഭയുടെ കീഴിലുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സും പൊലീസ് എത്തിച്ച മുങ്ങൽ വിദഗ്ധനും കുളത്തിലിറങ്ങിയത്. ഷർട്ട് കണ്ടെത്തിയെങ്കിലും കുളത്തിൽ നിന്ന് കത്തി കണ്ടെത്താനായിരുന്നില്ല.

    ഓട്ടോയിൽ രക്ഷപ്പെടുന്നതിനിടെ കത്തി വലിച്ചെറി‍ഞ്ഞുവെന്നാണ് രാജേന്ദ്രൻ പിന്നീട് പറഞ്ഞത്. കൊടും ക്രിമിനലായ രാജേന്ദ്രൻ പൊലീസിനെ കുഴയ്ക്കുന്ന രീതിയിലാണ് മൊഴികള്‍ മാറ്റിമാറ്റി നൽകിയത്. ആദ്യം തെളിവെടുപ്പിനായി അമ്പലമുക്കിൽ എത്തിച്ചപ്പോഴും രാജേന്ദ്രനെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പ്രതിയെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്.

    Also Read- Pocso Case | പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് കഠിന തടവ് 

    വിനീതയുടെ മൃതദേഹത്തിൽ നിന്നും മോഷ്ടിച്ച മാല തമിഴ്നാട് അഞ്ചുഗ്രാമത്തിലെ സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മാല പണയം വച്ചുകിട്ടിയ പണത്തില്‍ നിന്നും 36,000 ബിറ്റ് കോയിനിൽ നിക്ഷേപിക്കുകയും ചെയ്തു. രാജേന്ദ്രന് മറ്റ് കൊലപാതകങ്ങളിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 2019 നവബംറിൽ ഇരിങ്ങാലക്കുടയിൽ ആനിസെന്ന വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണം മോഷ്ടിച്ചിരുന്നു. ഈ കൊലപാതകത്തിൽ രാജേന്ദ്രന് പങ്കുണ്ടോയെന്ന് വ്യക്തമാകാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാ‌ഞ്ചും രാജേന്ദ്രനെ ചോദ്യം ചെയ്യും.
    Published by:Rajesh V
    First published: