• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അമ്പൂരി കൊലപാതകം: പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് പൊലീസിന്റെ കസ്റ്റഡി ആവശ്യം

news18
Updated: August 1, 2019, 7:14 AM IST
അമ്പൂരി കൊലപാതകം: പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
അഖിലും കൊല്ലപ്പെട്ട രാഖിയും
news18
Updated: August 1, 2019, 7:14 AM IST
തിരുവനന്തപുരം: അമ്പൂരി കൊലപാതക കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി അഖിൽ, സഹോദരനും രണ്ടാം പ്രതിയുമായ രാഹുൽ, മൂന്നാം പ്രതി ആദർശ് എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അമ്പൂരി കൊലപാതകത്തിൽ മൂന്നു പ്രതികളെയും ഒരുമിച്ചാണ് പൂവാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുക്കും. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ്, തട്ടാംമുക്കിലെ വീട്, കാർ ഉപേക്ഷിച്ച തൃപ്പരപ്പ് എന്നിവിടങ്ങളിലെത്തിച്ച് കൊലപാതക രീതിയുൾപ്പെടെ വിശദമായി ചോദിച്ചു മനസിലാക്കും. ഇന്ന് കസ്റ്റഡിയിൽ ലഭിക്കുകയാണെങ്കിൽ മൂന്നു പ്രതികളെയും കനത്ത പൊലീസ് സുരക്ഷയിൽ നാളെ തെളിവെടുപ്പിനായി വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

കേസിൽ നിർണായക തെളിവായ യുവതിയുടെ കഴുത്തിൽ കുരുക്കിട്ട കയറും വസ്ത്രങ്ങളും കണ്ടെടുക്കേണ്ടതുണ്ട്. ഇവ‌ രണ്ടും സുപ്രധാനമായ ശാസ്ത്രീയ തെളിവുകളാണ്. തെളിവെടുപ്പിനായി തിങ്കളാഴ്ച ഒന്നാം പ്രതി അഖിലുമായി തട്ടാംമുക്കിലെ വീട്ടിലെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കൊല നടത്താനുപയോഗിച്ച കാർ കഴുകിയ സ്ഥലത്തു നിന്നു കിട്ടിയ സ്ത്രീയുടെ മുടിയിഴകളും രക്തംപുരണ്ട ഇലകളും ശാസ്ത്രീയ പരിശോധന നടത്തി ലഭിക്കുന്ന ഫലവും കേസിൽ പ്രധാനമാണ്. വാഹനം കഴുകിയ ശേഷം തുടയ്ക്കാൻ ഉപയോഗിച്ച തുണിയും കണ്ടെത്തണം. അഖിലിന്റെ ബന്ധുക്കൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നുള്ള കാര്യവും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

First published: August 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...