നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആളില്ലാത്തപ്പോൾ വീട്ടിൽ കയറി നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

  ആളില്ലാത്തപ്പോൾ വീട്ടിൽ കയറി നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

  രാത്രിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയ വിജേഷ് അവിടെ എത്തുകയായിരുന്നു. യുവതിയെ ഫോണിൽ വിളിച്ച്‌ കതകു തുറക്കാന്‍ ആവശ്യപ്പെട്ടു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ട: ഭര്‍ത്താവ് വീട്ടിൽ ഇല്ലെന്ന് മനസിലാക്കി അര്‍ധരാത്രി വീട്ടില്‍ കയറി നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായി. പന്നിവിഴ കാറ്റാടിയില്‍ വിജേഷിനെയാണ് (സച്ചു- 40) ഏനാത്ത് പോലീസ് പിടികൂടിയത്.

   ജൂൺ 19ന് പുലര്‍ച്ചെ രണ്ടരയോടെയാണ് വീട്ടിൽ കയറി നഴ്സിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മാരൂര്‍ സ്വദേശിനിയായ നഴ്സിനു നേരെയാണ് പീഡനശ്രമമുണ്ടായത്. ഒരേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നു.

   രാത്രിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയ വിജേഷ് അവിടെ എത്തുകയായിരുന്നു. യുവതിയെ ഫോണിൽ വിളിച്ച്‌ കതകു തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ കതക് തുറക്കാൻ യുവതി കൂട്ടാക്കിയത്. ഇതോടെ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി കതക് തുറന്നത്. വീടിനുള്ളിൽ കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും, ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതി ഉറക്കെ നിലവിളിച്ചതോടെ പീഡനശ്രമം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപെടുകയായിരുന്നു.

   സംഭവത്തിൽ കഴിഞ്ഞ ദിവസം ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചതായി അമ്മയുടെ പരാതി. സംഭവത്തിൽ പൊലീസ് ഇടപെടൽ വൈകിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.

   പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി മയക്കുമരുന്നിന് അടിമയാക്കിയ ശേഷം യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ സുഹൃത്തായ തൃത്താല മേഴത്തൂർ സ്വദേശിയായ 25 കാരൻ കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും പലയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
   Also Read- കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഷാഫിക്ക് വയറുവേദന; എത്താനാകില്ലെന്നു കസ്റ്റംസിനെ അറിയിച്ചു

   ഏപ്രിൽ 30ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ചാലിശ്ശേരി പൊലീസിൽ പരാതി നൽകി. ജൂൺ 20 ന് പെൺകുട്ടിയും സുഹൃത്തായ യുവാവും പൊലീസ് സ്റ്റേഷനിൽ ഹാജരായി. യുവാവിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്നറിയിച്ചതിനെ തുടർന്ന് പെൺകുട്ടി ഇയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ കാർഡ് പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

   Also Read- തറയിൽ ഫിനാൻസ് തട്ടിപ്പ്: പത്തനാപുരത്ത് നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്ന് കോടിയിലധികം രൂപ

   വീട് വിട്ടിറങ്ങുമ്പോൾ പെൺകുട്ടി ഫോൺ വീട്ടിൽവെച്ചിരുന്നു. ഫോണിൽ അമ്മ നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാവും മുമ്പ് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും യുവാവ് മയക്കുമരുന്ന് നൽകിയിരുന്നതായും മനസ്സിലായത്. ഇക്കാര്യം കാണിച്ച് ചാലിശ്ശേരി പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നാണ് അമ്മ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിക്കുകയാണ്. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കുട്ടിയുടെ അമ്മ പരാതി നൽകിയത്.
   Published by:Anuraj GR
   First published:
   )}