• HOME
 • »
 • NEWS
 • »
 • crime
 • »
 • AMBULANCE DRIVER ARRESTED AFTER SEXUAL ASSAULT AGAINST A WOMAN EMPLOYEE IN HOSPITAL

ആശുപത്രി ജീവനക്കാരിയെ കടന്നുപിടിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം ആശുപത്രിയ്ക്ക് അടുത്ത് വെച്ചാണ് പ്രതി യുവതിയെ കടന്നു പിടിച്ചത്.

Sexual-assault

Sexual-assault

 • Share this:
  കൊല്ലം: സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച സംഭവത്തില്‍ ആം​ബു​ല​ന്‍​സ് ​ഡ്രൈവർ അറസ്റ്റിലായി. പാ​ലോ​ട് പൊ​ന്ന​ന്‍​തോ​ട്ടം മേ​ക്ക​ര​വീ​ട്ടി​ല്‍ സു​ജി​ത് (23) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ത്തി​ലുള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​ക്ക്​ നേ​രെയാണ് ​ അ​തി​ക്ര​മ​മു​ണ്ടാ​യത്. കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തിലുള്ള സംഘമാണ് പ്ര​തി​യെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

  രണ്ടാം ഭർത്താവിന്‍റെ ദേഹത്ത് ആസിഡൊഴിച്ച ശേഷം കിണറ്റിൽ ചാടിയ യുവതിയും കുഞ്ഞും മരിച്ചു

  രണ്ടാം ഭർത്താവിനു നേരെ ആസിഡാക്രമണം നടത്തിയ ശേഷം യുവതി മകനുമൊത്ത് കിണറ്റിൽ ചാടി മരിച്ചു. ആറ്റിങ്ങൽ പുളിമാത്ത് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ കൊടുവഴന്നൂർ, പന്തുവിള മാർക്കറ്റിന് സമീപം സുബിൻ ഭവനിൽ രജിലാലി(45)നു നേരെയാണ് ഭാര്യ ബിന്ദു(40) ആസിഡ് ആക്രമണം നടത്തിയ ശേഷം അഞ്ചു വയസ്സുള്ള മകൻ രജിനുമായി കിണറ്റിൽ ചാടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

  രജിലാലിന്‍റെയും ബിന്ദുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല വീട്ടിൽ വഴക്ക് പതിവാണെന്നും അയൽക്കാർ പറഞ്ഞു.

  Also Read-കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പതിനാറുകാരിയ്ക്ക് ലൈംഗിക പീഡനം; ജീവനക്കാരൻ അറസ്റ്റിൽ

  രജിലാലും ഭാര്യ ബിന്ദുവും മക്കളായ സുബിനും രജിനുമാണ് ഒരുമിച്ചു താമസിക്കുന്നത്. ബിന്ദുവിന്റെ പേരിലുള്ള വസ്തുവിലാണ് ഇവർ കഴിയുന്നത്. കഴിഞ്ഞ ദിവസം രജിലാലിനു നേരെ ആസിഡ് ഒഴിച്ച ശേഷം ബിന്ദു ഇളയ കുട്ടിയുമായി കിണറ്റിൽ ചാടുകയായിരുന്നു.

  തുടർന്നു പൊള്ളലേറ്റ് നിൽക്കുന്ന രജിലാലിനെ കണ്ട അയൽവാസികൾ ഉടൻ തന്നെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. 14 വയസ്സുള്ള മകൻ സുബിനാണ് കൂടുതൽ കാര്യങ്ങൾ നാട്ടുകാരോട് പറഞ്ഞത്. തുടർന്നു ഫയർ ഫോഴ്സ് എത്തി കിണറ്റിൽ നിന്ന് യുവതിയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെയും കുട്ടിയുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആസിഡാക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ രജിലാൽ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിലാണ്. സംഭവത്തിൽ നഗരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് രജിലാല്‍.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  ഭാര്യയെ ഷൂലെയ്സ് ഉപയോഗിച്ച് കഴുത്തു മറുക്കി കൊന്നു; മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

  മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവ് ഭാര്യയെ ഷൂലൈസ് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊന്നു. മഹരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഉല്ലാസ് നഗറിലാണ് സംഭവം. സൂരജ് ആനന്ദ് (26) എന്നയാളാണ് ഭാര്യയായ സുശീല (25) യെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലാണ് കൊലപാതകം നടന്നത്.

  കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ഉല്ലാസ് നഗറിലെ ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുകയാണ് സൂരജ്.

  ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സൂരജ് സംശയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാൾ നിരന്തരം ഭാര്യയുമായി വഴക്കിടുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സമാനമായ വഴക്കിനിടയിൽ സൂരജ് ഷൂലൈസ് കൊണ്ട് സുശീലയുടെ കഴുത്തിയിൽ മുറുക്കി കൊല്ലുകയായിരുന്നു.

  ഓഗസ്റ്റ് 22 നാണ് സുശീലയുടെ മൃതേദഹം കത്തിക്കരിഞ്ഞ നിലയിൽ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തുന്നത്. വീട്ടിൽ നിന്ന് ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

  പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. കത്തിക്കരിയുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
  Published by:Anuraj GR
  First published:
  )}