• HOME
 • »
 • NEWS
 • »
 • crime
 • »
 • സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ പിടിയിൽ

സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ പിടിയിൽ

മാതാവിനെയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെൺകുട്ടി മൊഴി നൽകി

Murukan

Murukan

 • Share this:
  കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്ലാപ്പനയിലെ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തിൽ നിന്നു ഓച്ചിറ പൊലീസ് പിടികൂടിയത്.

  പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇടത് വിദ്യാർത്ഥി പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

  ഒട്ടേറെ കേസുകളിൽ പ്രതിയായതിനെ തുടർന്നു ഡിവൈഎഫ്ഐ ക്ലാപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ നിന്നു മുരുകനെ മാറ്റി നിർത്തിയതായി സംഘട നേതൃത്വം പറയുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ക്ലാപ്പനയിൽ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകൻ പങ്കെടുത്തിരുന്നതായി ചിലർ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഡി വൈഎഫ്ഐക്കു വേണ്ടി സജീവമായി ഇടപെട്ടിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

  Also Read-പന്തളത്ത് വീട്ടമ്മയെ കെട്ടിയിട്ട് ആഭരണം കവർന്നു; മൂന്നു പേർ കൂടി പിടിയിൽ

  അതേസമയം നിലവിൽ ഇയാൾക്ക് സംഘടനയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഓച്ചിറ പൊലീസ് ഇൻപെക്ടർ സി. വിനോദ് , എസ്ഐ മാരായ എൽ. നിയാസ് , റോബി , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് , സജി മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  'രാത്രിയില്‍ ഹോസ്റ്റല്‍ മുറിയിലെത്തി കെട്ടിപ്പിടിക്കുന്നത് ഇഷ്ടം കൊണ്ട്'; പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ ന്യായീകരിച്ച് ഭാര്യ

  പോക്‌സോ കേസില്‍ അറസ്റ്റിലായ താമരശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്കൂളിലെ കായികാധ്യാപകന്‍ വിടി മനീഷിനെ ന്യായീകരിച്ച് ഭാര്യ. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചുവെന്നും വിദ്യാര്‍ത്ഥിയോടുള്ള സ്‌നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചതെന്നുമായിരുന്നു മനീഷും ഭാര്യയും ഫോണിലൂടെ പറഞ്ഞത്.

  പരാതി നല്‍കിയ പെണ്‍കുട്ടിയെ ഇയാളും ഭാര്യയും ചേര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. പരാതി നല്‍കിയത് ഈ പെണ്‍കുട്ടി ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ ഫോണ്‍ വിളിച്ചത്. ഇതിനു പിന്നാലെയായിരുന്നു


   അറസ്റ്റ്. തനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നായിരുന്നു ഇയാളും ഭാര്യയും വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടത്.

  രാത്രി കിടപ്പുമുറിയിലെത്തി കൂടെകിടക്കാന്‍ നിര്‍ബന്ധിച്ചാണോ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോടുള്ള ഇഷ്ടം കാണിക്കല്‍ എന്ന് വിദ്യാര്‍ത്ഥി തിരിച്ചു ചോദിക്കുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്. 'ബാഹ്യ പ്രേരണ കൊണ്ടാണ് പരാതി നല്‍കിയതെന്ന് പറഞ്ഞാല്‍ മതി. നഷ്ടപരിഹാരമായി എന്തു വേണമെങ്കിലും തരാം. കാല് പിടിക്കുകയാണ്. ഇനി ആരെയും ഒന്നും പരിശീലിപ്പിക്കില്ല' എന്നാണു ഇയാള്‍ ഫോണിലൂടെ പറഞ്ഞത്. ഞാനല്ല പരാതി നല്‍കിയതെന്ന് വിദ്യാര്‍ത്ഥിനി പറയുമ്പോള്‍ പിന്നെ മറ്റാരാണ് എന്ന് അധ്യാപകന്‍ ചോദിക്കുന്നുണ്ട്, സാര്‍ ആരാടെല്ലാം ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട് അതില്‍ എന്നായിരുന്നു കുട്ടിയുടെ മറുപടി.

  അതേസമയം ഇയാള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഹോസ്റ്റലിലെ കിടപ്പുമുറിയിലെത്തി രാത്രിയില്‍ കെട്ടിപ്പിടിച്ച് ബലം പ്രയോഗിച്ച് കൂടെ കിടത്തിയെന്നാണ് ഇയാള്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.

  കിടപ്പുമുറിയിലെത്തിയ അധ്യാപകനോട് മാറി കിടക്കാന്‍ പറഞ്ഞെങ്കിലും അയാള്‍ കേട്ടില്ലെന്നും ഭയം കൊണ്ടാണ് ഇത്രയും നാള്‍ പറയാതിരുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പല കുട്ടികള്‍ക്ക് നേരെയും ഇയാള്‍ ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Published by:Anuraj GR
  First published: