തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ മദ്യ ലഹരിയില്‍ ഡ്രൈവര്‍ ഓടിച്ച ആംബുലന്‍സ് നിരവധി വാഹനങ്ങളെ ഇടിച്ചു. അതിനുശേഷം നിര്‍ത്താതെ പോയ ആംബുലന്‍സിനെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി. ഡ്രൈവര്‍ മിഥുനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.
വെഞ്ഞാറമൂട് ഭാഗത്ത് നിന്നും അമിത വേഗതയില്‍ എത്തിയ ആംബുലന്‍സ് സമന്വയാ നഗറില്‍ വച്ച് കഴക്കൂട്ടത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന അടൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയും മറ്റു വാഹനങ്ങള്‍ക്ക് ഭീതി പരത്തി കടന്നുകളയും ചെയ്തത്.
തുടര്‍ന്ന് നാട്ടുകാര്‍ ആംബുലന്‍സ് ഡ്രൈവറെ കോലിയക്കോട് കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച് പിന്തുടര്ന്ന് പിടികൂടുകയും വെഞ്ഞാറമൂട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ കസ്റ്റഡിയിലെടുത്തു.
പിന്നീട് നടത്തിയ വൈദ്യ പരിശോധനയില്‍ ഇയാള്‍ അമിത മദ്യലഹരിയില്‍ ആയിരുന്നു എന്ന് കണ്ടെത്തി തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഒന്നിലധികം വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചതിനുശേഷമാണ് ആംബുലന്‍സ് സമന്വയ നഗറില്‍ എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Crime, Thiruvananthapuram