News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 12:04 PM IST
News18 Malayalam
വാഷിങ്ടൺ: ഗർഭിണിയിലെ കൊന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത കേസിൽ പ്രതിയായ ലിസ മോണ്ട്ഗോമറിയെ വധശിക്ഷയ്ക്ക് വിധേയയാകാനുള്ള ഉത്തരവിന് സ്റ്റേ. ലിസയുടെ മാനസികനില നിർണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പാട്രിക് ഹാൻലോൻ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറൽ കറക്ഷണൻ കോംപ്ലക്സിൽ ഇന്നലെ ശിക്ഷ നടപ്പാക്കാനിരിക്കെയാണ് സ്റ്റേ.
Also Read-
പാകിസ്ഥാനിൽ ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ഒമ്പത് പേർ അറസ്റ്റിൽഓൺലൈൻ ചാറ്റിലൂടെ പരിചയപ്പെട്ട ഗർഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ (23) 2004 ഡിസംബർ 16ന് അവരുടെ വീട്ടിൽ കടന്നുകയറി ശ്വാസം മുട്ടിച്ചുകൊന്ന ശേഷം വയർ കീറി എട്ടു മാസം പ്രായമായ ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത കുറ്റത്തിനാണ് ലിസ മോണ്ട്ഗോമറിക്കു കോടതി വധശിക്ഷ വിധിച്ചത്. ഗർഭസ്ഥശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാൻസസിലെ ഫാംഹൗസിൽ കണ്ടെത്തി. സ്വന്തം കുഞ്ഞാണതെന്നായിരുന്നു ലിസയുടെ അവകാശവാദം. ലിസയെ അറസ്റ്റു ചെയ്ത പൊലീസ്, ഗർഭസ്ഥശിശുവിന്റെ സംരക്ഷണം പിതാവിനെ ഏൽപിച്ചു.
Also Read-
ഹെൽമറ്റ് ഇട്ടു വന്നിട്ടും തിരിച്ചറിഞ്ഞപ്പോൾ കൊല; വയോധികയുടെ കൊലപാതകത്തിൽ യുവാവ് പിടിയിലായി
മാനസിക വെല്ലുവിളി നേരിടുന്ന ലിസയുടെ ശിക്ഷ തടയാൻ ഇന്ത്യാനയിലെ കോടതിയിൽ അവരുടെ അഭിഭാഷകർ 7000 പേജുള്ള ദയാഹർജി നൽകിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്ക് മാപ്പ് നൽകണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നു. കുട്ടിക്കാലത്ത് വളർത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ തലയ്ക്ക് ക്ഷതമേറ്റിരുന്നു. ഇതിന്റെ ഫലമായി വളർന്നപ്പോൾ മാനസിക ദൗർബല്യമുള്ളയാളായി. ഇതു ചൂണ്ടിക്കാട്ടിയാണ് ലിസയ്ക്ക് മാപ്പ് നൽകണമെന്ന ആവശ്യമുയർന്നത്.
Also Read-
സഹോദരന്‍റെ ഘാതകനെ ഹണി ട്രാപ്പിലൂടെ കുടുക്കി; പ്രതികാര കൊലയ്ക്ക് തൊട്ടു മുമ്പ് യുവതി പിടിയില്‍
യുഎസിൽ വീണ്ടും ഒരു വനിതയ്ക്ക് വധശിക്ഷ വിധിക്കുന്നത് 68 വർഷങ്ങൾക്ക് ശേഷം ആദ്യമാണ്. 1953 ൽ ബോണി ബ്രൗൺ ഹെഡിയുടെ വധശിക്ഷയാണ് യുഎസിൽ അവസാനമായി നടപ്പാക്കിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ആറു വയസ്സുകാരനായ കുട്ടിയെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയും കുട്ടിയെ വെടിവെച്ചുകൊല്ലുകയും ചെയ്തതിനാണ് വധ ശിക്ഷ ലഭിച്ചത്. വിഷവാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു. യുഎസിൽ ഇതുവരെ 5 വനിതകളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്.
Published by:
Rajesh V
First published:
January 13, 2021, 12:04 PM IST