• HOME
  • »
  • NEWS
  • »
  • crime
  • »
  • അച്ഛൻ മരിച്ച വിവരമറിഞ്ഞ് കിണറ്റിൽ ചാടിയ 11കാരി മരിച്ചു

അച്ഛൻ മരിച്ച വിവരമറിഞ്ഞ് കിണറ്റിൽ ചാടിയ 11കാരി മരിച്ചു

വെള്ളിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് പെൺകുട്ടിയുടെ പിതാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  • Share this:

    അശോക്‌നഗർ (മധ്യപ്രദേശ്): അച്ഛൻ മരിച്ച വിവരമറിഞ്ഞ് കിണറ്റിൽ ചാടിയ 11കാരി മരിച്ചു. മധ്യപ്രദേശിലെ അശോക്‌നഗർ ജില്ലയിലാണ് സംഭവം. ബർഖേദ ജാഗിർ ഗ്രാമത്തിൽ നിന്നാണ് കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പഹൽവാൻ ചൗഹാൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് പെൺകുട്ടിയുടെ പിതാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    അച്ഛൻ മരിച്ച വിവരം ആശുപത്രിയിലുണ്ടായിരുന്ന ബന്ധു ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഈ വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിച്ചശേഷം പുറത്തേക്കു പോകുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.

    പിന്നീട് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    ശ്രദ്ധിക്കുക:

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Anuraj GR
    First published: