നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സെല്ലിൽ അടച്ച ക്രിമിനൽകേസ് പ്രതി മലമൂത്ര വിർജനം നടത്തി; വിസർജ്യം പൊലീസിനു നേരെ എറിഞ്ഞു

  സെല്ലിൽ അടച്ച ക്രിമിനൽകേസ് പ്രതി മലമൂത്ര വിർജനം നടത്തി; വിസർജ്യം പൊലീസിനു നേരെ എറിഞ്ഞു

  പ്രതി സെല്ലിനകത്തുള്ള ശുചിമുറി അടിച്ച് പൊട്ടിക്കുകയും തല സെല്ലിന്റ അഴികളിൽ ഇടിച്ച് തകർക്കാനും ശ്രമിച്ചു. തുടർന്ന് പ്രതിയുടെ കൈയിൽ വിലങ്ങണിയിക്കുകയും തലയിൽ ഹെൽമെറ്റ് ധരിപ്പിക്കുകയുമായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ക്രിമിനല്‍ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സെല്ലിനുള്ളിൽ മലമൂത്ര വിസർജനം നടത്തി പൊലീസിന് നേരെ വാരിയെറിഞ്ഞു. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലാണ് സംഭവം. പ്രതി സെല്ലിനകത്തിരുന്ന് മലമൂത്ര വിസർജനം നടത്തിയ ശേഷം പൊലീസുകാർക്ക് നേരെ വാരിയെറിഞ്ഞു. നിരവധി കേസിലെ പ്രതിയായ നേമം സ്വദേശി ഷാനവാസാണ് സ്റ്റേഷനുള്ളിൽ പരാക്രമം കാട്ടിയത്.

   മാറനല്ലൂരിലെ ഒരു വീട്ടിൽ കയറി അതിക്രമം കാട്ടിയതിനാണ് ഷാനവാസിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സ്റ്റേഷനിൽ വെച്ച് പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പ്രതിയെ സെല്ലിൽ അടക്കുകയായിരുന്നു. തുടർന്ന് പ്രതി സെല്ലിനകത്ത് മലമൂത്രവിസർജ്ജനം നടത്തി അവ പോലീസുകാർക്ക് നേരെ വാരിയെറിയുക ആയിരുന്നു. പ്രതി സെല്ലിനകത്തുള്ള ശുചിമുറി അടിച്ച് പൊട്ടിക്കുകയും തല സെല്ലിന്റ അഴികളിൽ ഇടിച്ച് തകർക്കാനും ശ്രമിച്ചു. തുടർന്ന് പ്രതിയുടെ കൈയിൽ വിലങ്ങണിയിക്കുകയും തലയിൽ ഹെൽമെറ്റ് ധരിപ്പിക്കുകയുമായിരുന്നു.

   നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഷാനവാസെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ലോറി ഡ്രൈവറെ തടഞ്ഞുനിർത്തി മർദിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് മാഫിയാ സംഘവുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിക്ക് ബന്ധമുണ്ട്.

   തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

   ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയാണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെ രണ്ടുപേർ ആക്രമിച്ചത്. അടിപിടി കേസില്‍ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. വരി നില്‍ക്കാന്‍ തയാറാകാതിരുന്ന ഇവര്‍ ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ കൈയ്യേറ്റം ചെയ്തത് ഡോക്ടറുടെ കൈ പിടിച്ചു തിരിക്കുകയായിരുന്നു.

   ഡോക്ടറെ രക്ഷപെടുത്താൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ആക്രമിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരിമഠം കോളനിയിൽ താമസക്കാരനായ റഷീദ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന റഫീഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

   കൈക്ക് പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

   സംഭവത്തില്‍ പ്രതിഷേധിച്ച കെ. ജി. എം. ഒ. എയുടെ ആഭിമുഖ്യത്തിൽ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി വി. ശിവന്‍കുട്ടി ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്ന ഡോക്ടറുമായും കെ. ജി. എം. ഒ. എ നേതാക്കളുമായും ചർച്ച നടത്തി. രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
   Published by:Rajesh V
   First published: