• HOME
  • »
  • NEWS
  • »
  • crime
  • »
  • വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദർശനം; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദർശനം; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

മറ്റാരുമില്ലാതിരുന്ന സമയത്ത് ബസ് സ്റ്റോപ്പിന് സമീപം എത്തിയ ഇയാള്‍ ഓട്ടോറിക്ഷ അവിടെ നിര്‍ത്തി. പിന്നിലെ സീറ്റിലേക്ക് മാറിയിരുന്ന് കുട്ടിയെ നോക്കി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു

  • Last Updated :
  • Share this:
    തൃശൂര്‍ ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് സ്റ്റോപ്പില്‍ നിന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് സമീപം ഓട്ടോറിക്ഷ നിര്‍ത്തി നഗ്നതാ പ്രദര്‍ശനം നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കന്‍ വീട്ടില്‍ സിബി (34) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

    സ്‌കൂളില്‍ പോകുന്നതിനായി പെണ്‍കുട്ടിയുടെ അച്ഛന്‍ ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് സ്റ്റോപ്പില്‍ ഇറക്കി. മറ്റാരുമില്ലാതിരുന്ന സമയത്ത് ബസ് സ്റ്റോപ്പിന് സമീപം എത്തിയ ഇയാള്‍ ഓട്ടോറിക്ഷ അവിടെ നിര്‍ത്തി. പിന്നിലെ സീറ്റിലേക്ക് മാറിയിരുന്ന് കുട്ടിയെ നോക്കി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് മുന്‍പും സമാനമായ കുറ്റത്തിന് പ്രതി അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    എം.ഡി.എം.എ. കടത്ത്: പ്രധാന കണ്ണികൾ കണ്ണൂരിൽ പിടിയിൽ

    കണ്ണൂർ കല്യാശ്ശേരിയിൽ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന 365 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. കല്യാശ്ശേരി സെൻട്രലിലെ മുഹമ്മദ്‌ അസ്‌കർ, മുഹമ്മദ്‌ അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദും സംഘവും കല്യാശ്ശേരി സെൻട്രലിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

    സർക്കിൾ ഓഫീസിലെ ഉത്തര മേഖലാ ജോയ്ന്റ് എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറിയിച്ചു. ഇവരിൽ നിന്ന് പിടികൂടിയ മയക്കുമരുന്ന് 8 ലക്ഷത്തിലധികം രൂപ വിലമതിക്കും. കല്യാശ്ശേരി സെൻട്രലിൽ വാടകവീട് എടുത്ത് താമസിച്ചാണ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇവർ ലഹരിമരുന്ന് വിതരണം നടത്തിയത്. കണ്ണൂർ പടന്നപ്പാലത്തിന് സമീപം വിതരണത്തിനെത്തിയ സംഘത്തെ പിന്തുടർന്നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബംഗളൂരുവിൽ നിന്നും എത്തിക്കുന്ന ലഹരിമരുന്ന് ജില്ലയിലെ വിതരണക്കാർക്ക് കൈമാറുന്ന പ്രധാന കണ്ണികളാണ് ഇവർ.

    എക്സൈസ് ഇൻസ്‌പക്ടർ പി.ടി. യേശുദാസൻ, പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. സതീഷ്, എം.വി. ശ്യാംരാജ്, രാഹുൽ, വിനോദ്, എക്സൈസ് സൈബർ വിഭാഗം സിവിൽ ഓഫീസർ സുഹീഷ്, ഡ്രൈവർ എം.പ്രകാശൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

    കണ്ണൂർ കൂട്ടുപുഴയിൽ എക്സൈസ് സ്പെഷ്യൽ സംഘം നടത്തിയ പരിശോധനയിലും ലഹരിമരുന്ന് പിടികൂടി. ചാവശ്ശേരി സ്വദേശി എം.വി. തഷരീഫ് ആണ് അറസ്റ്റിൽ ആയത്. ഇയാളിൽ നിന്ന് 8.21 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസിന് വ്യക്തമായിട്ടുണ്ട്.

    എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവന്റ്റ്റീവ് ഓഫീസർമാരായ പി.വി. സുലൈമാൻ, കെ.സി. ഷിബു, നിർമ്മലൻ തമ്പി, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ കെ. സരിൻ രാജ്, കെ. ഷിബിൻ, എക്സൈസ് ഡ്രൈവർ എം. സോൾദേവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
    Published by:Rajesh V
    First published: