കോട്ടയം: ബേക്കറിയിലെ വില്‍പ്പനത്തുകയില്‍ തിരിമറി നടത്തി 60 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരന് അറസ്റ്റില്‍.ചങ്ങനാശ്ശേരി ചീരംഞ്ചിറ ഈരയില്‍ വീട്ടില്‍ മേബിള്‍ വര്‍ഗീസിനെ (27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്‍സ് ബേക്കറിയുടെ കോട്ടയം കഞ്ഞിക്കുഴിയിലെ ബ്രാഞ്ച് മാനേജരായിരുന്നു പ്രതി.
സാധനങ്ങള്‍ വില്‍ക്കുന്നയിനത്തില്‍ ആളുകള്‍ നല്കുന്ന പണം കമ്പനിയുടെ ഗൂഗിള്‍ പേ അക്കൗണ്ട് മറച്ചുവെച്ച് ഇയാളുടെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് ക്യുആര്‍ കോഡ് മുഖേനേ ട്രാന്‍സ്ഫര്‍ ചെയ്തെടുത്താണ് തട്ടിപ്പ് നടത്തിയത്.
കൂടാതെ ബേക്കറി സാധനങ്ങള്‍ ബില്ലില്‍ ചേര്‍ക്കാതെ വില്‍പ്പന നടത്തിയും തട്ടിപ്പ് നടത്തിട്ടുണ്ട്. ബേക്കറി ഉടമയുടെ പരാതിയില്‍ പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ജീവനക്കാരന് തിരിമറിനടത്തി പണം തട്ടിയെടുത്തതായി കണ്ടെത്തിയത്. പതിയെ റിമാന്‍ഡുചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Crime, Fraud case