തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് തീയിട്ടശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
കൈയ്യിൽ ഇന്ധന കുപ്പിയുമായി എത്തിയാൾ കാറുകളുടെ മുകളിലേക്ക് ഇന്ധനം ഒഴിച്ചു തീയിട്ട ശേഷം ഓടി മറയുകയായിരുന്നു. ഇതിൻറെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. വീടിന് മുന്നിലെ ഷെഡ്ഡിൽ പാർക്ക് ചെയ്തിരുന്ന ടയോട്ട ഫോർച്യൂണർ, ടാറ്റ അൾട്രാസ് എന്നീ കാറുകൾക്കാണ് തീയിട്ടത്. കാറുകൾ ഭാഗികമായി കത്തി നശിച്ചു. പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽ വാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.