• HOME
  • »
  • NEWS
  • »
  • crime
  • »
  • ആനാവൂര്‍ നാരായണൻ നായർ കൊലക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം

ആനാവൂര്‍ നാരായണൻ നായർ കൊലക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം

ഒന്നാംപ്രതി ബിഎംഎസ് ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ സംഘ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ഉൾപ്പെടെ 11 ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്

  • Share this:
    തിരുവനന്തപുരം: സിപിഎം പ്രവർത്തകനായ ആനാവൂർ നാരായണൻ നായർ വധകേസിൽ 11 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഒന്നാംപ്രതി ബിഎംഎസ്‌ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ സംഘ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ഉൾപ്പെടെ 11 ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൂന്ന് പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ, നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർക്കാണ് ഒരു ലക്ഷം പിഴ വിധിച്ചത്. മൂന്നാം പ്രസാദ്, അഞ്ചാം പ്രതി പ്രേം എന്നിവർക്ക് 50,000 രൂപയും പിഴയൊടുക്കണം. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി.

    Also Read- 'ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും; വ്യക്തമായ കാരണമില്ലാതെ ജാമ്യം റദ്ദാക്കാനാവില്ല': എൽദോസ് കേസിൽ ഹൈക്കോടതി

    2013 നവംബർ 5നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പന്റെ ബന്ധുവും തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനുമായ ആനാവൂർ നാരായണൻ നായരെ ആക്രമിസംഘം വീട്ടിൽ കയറി വെട്ടിക്കൊന്നത്. എസ്എഫ്ഐ നേതാവായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെ മാരകമായി വെട്ടേറ്റ നാരായണൻ നായർ കൊല്ലപ്പെടുകയായിരുന്നു. 11 പ്രതികളുള്ള കേസിൽ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കീഴാരൂ‍ർ സ്വദേശികളായ പ്രതികളെല്ലാവരും ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ്.

    Also Read- മൃതദേഹം സൂക്ഷിക്കാൻ ഫ്രിഡ്ജ് വാങ്ങി; കാമുകിയുടെ ശരീരം 35 കഷ്ണങ്ങളാക്കിയത് 18 ദിവസമെടുത്ത്

    പബ്ലിക് പ്രോസിക്യൂട്ടർ മുരുക്കുംപുഴ വിജയകുമാരൻ നായരാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്. ഒന്നാംപ്രതി രാജേഷ് ഉൾപ്പെടെയുള്ള നാല് മുഖ്യപ്രതികൾക്ക് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിന്റെ ഭാഗമായാണ് ജീവപര്യന്തത്തിന് പുറമേയുള്ള 10 വർഷത്തെ ശിക്ഷ കൂടെ ഇവർക്ക് കോടതി വിധിച്ചത്. പ്രതികളിൽ നിന്നും ഈടാക്കുന്ന തുക നാരായണൻ നായരുടെ കുടുംബത്തിന് നൽകണമെന്നും വിധിയിൽ പരാമർശം ഉണ്ട്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്‌ ജഡ്‌ജി കവിത ഗംഗാധരനാണ്‌ ശിക്ഷ വിധിച്ചത്.
    Published by:Rajesh V
    First published: