• HOME
  • »
  • NEWS
  • »
  • crime
  • »
  • YOUTUBE | യുട്യൂബിലൂടെ മതസ്പര്‍ധ വളര്‍ത്തല്‍; നെയ്യാറ്റിന്‍കരയില്‍ യുവാവ് അറസ്റ്റില്‍

YOUTUBE | യുട്യൂബിലൂടെ മതസ്പര്‍ധ വളര്‍ത്തല്‍; നെയ്യാറ്റിന്‍കരയില്‍ യുവാവ് അറസ്റ്റില്‍

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വേറെയും വീഡിയോകള്‍ ഇയാള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു

  • Share this:
    നെയ്യാറ്റിന്‍കര: യൂട്യൂബ് ചാനലിലൂടെ (Youtube Channel)  മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന്‍ (Anchor) അറസ്റ്റില്‍ (Arrest). നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വഴിമുക്ക് സ്വദേശിയായ യുവാവിനെയും കുടുംബത്തെയും ചിലര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഇയാള്‍ വാര്‍ത്ത അവതരിപ്പിച്ചത്.

    വഴിമുക്ക് സ്വദേശി നിസാം, ഭാര്യ ആന്‍സില, രണ്ടു വയസ്സുള്ള ഇവരുടെ മകന്‍ എന്നിവരെ കഴിഞ്ഞയാഴ്ച ചിലര്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍  നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.  സംഭവത്തെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴി ബാദുഷ ജമാല്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതികള്‍ പ്രത്യേക മതവിഭാഗക്കാരായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഇയാള്‍ വീഡിയോയിലൂടെ ആരോപിച്ചിരുന്നു.

     Also Read- ഓരോ നാട്ടിലും ഹോളി ആഘോഷിക്കുന്നത് എങ്ങനെ? വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളെ കുറിച്ച് അറിയാം

    മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വേറെയും വീഡിയോകള്‍ ഇയാള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. 2017-ല്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    കൊടുങ്ങല്ലൂരില്‍ യുവാവിന്‍റെ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു; ശരീരത്തില്‍ 30 വെട്ടേറ്റ പാടുകള്‍


    കൊടുങ്ങല്ലൂരില്‍ നടുറോഡില്‍  യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച വനിതാ വ്യാപാരി മരിച്ചു. എറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിന്‍സി നാസറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറിൽ മക്കളോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ബൈക്കിടിച്ചു വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. തുണിക്കടയിലെ മുന്‍ ജീവനക്കാരനായ റിയാസാണ് റിന്‍സിയെ ആക്രമിച്ചത്.

    റിന്‍സിയുടെ ശരീരത്തില്‍ 30 വേട്ടെറ്റ പാടുകളാണ് ഉള്ളത്.  സംഭവത്തിന് ശേഷം പ്രതി റിയാസ് രക്ഷപ്പെടുകയായിരുന്നു. അപകടസമയം റിന്‍സിക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തില്‍ റിന്‍സിയുടെ കൈവിരലുകള്‍ അറ്റ് പോയിരുന്നു. മുഖത്തും വേട്ടേറ്റിരുന്നു. അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്.

    മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യാസഹോദരിയുടെ വീട്ടിൽ മോഷണം; മോഷ്ടാവ് സിസിടിവി ക്യാമറ നശിപ്പിച്ചു


    കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) ഭാര്യ സഹോദരിയുടെ വീട്ടിൽ മോഷണം. വടകര കണ്ണൂക്കരയിലെ കുന്നുമ്മൽ താഴെ ദാമോദരൻ, പ്രേമലത എന്നിവരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടിനകത്ത് കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ടു. സി.സി ടി.വി ക്യാമറകൾ തകർത്തു. സി.സി ടിവിയുടെ ഡിവി ആർ മോഷ്ടാക്കൾ കൊണ്ടുപോയി. തൊട്ടടുത്ത വീട്ടിലും കള്ളൻ കയറി. ഇവിടെ ആറ് പവൻ സ്വർണവും പണവും മോഷ്ടിക്കപ്പെട്ടു. ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Arun krishna
    First published: