മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന അച്ഛന് കസ്റ്റഡിയില്‍. ആന്ധ്രപ്രദേശ് തിരുപ്പതി സ്വദേശിയായ അനിലിനെയാണ് പോലീസ് പിടികൂടിയത്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് അനിലും ഭാര്യ സ്വാതിയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് മൂന്നുമാസം പ്രായമുള്ള മകന് നിഖിലിനെ ഇയാള്‍ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയത്.
നാലുദിവസം മുമ്പാണ് കുഞ്ഞിന് പനിപിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. കരച്ചില് കേട്ട് പ്രകോപിതനായ അനില്‍, ഭാര്യയോട് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.
പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും അനില്‍ കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞെന്നുമാണ് നാട്ടുകാര്‍ നല്കിയ മൊഴി.
നിലത്ത് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.