രണ്ട് വർഷത്തിനിടെ 10 കൊല: 'സയനൈഡ് പ്രസാദം' നല്കി കൊല നടത്തുന്ന സീരിയൽ കില്ലർ അറസ്റ്റിൽ
എലൂരുവിൽ കഴിഞ്ഞ മാസം നടന്ന ഒരു ദുരൂഹ മരണത്തെ തുടർന്നുണ്ടായ അന്വേഷണമാണ് ശിവ എന്ന സീരിയൽ കില്ലറിലേക്ക് പൊലീസിനെ എത്തിച്ചത്.

murder
- News18
- Last Updated: November 6, 2019, 8:25 AM IST
വിജയവാഡ: സാമ്പത്തിക ലാഭത്തിനായ പത്ത് പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ അറസ്റ്റില്‍. ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി എന്ന ശിവയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലായത്. 2018 ഫെബ്രുവരിയ്ക്കും 2019 ഒക്ടോബറിനും ഇടയില്‍ കൃഷ്ണ, ഈസ്റ്റ്-വെസ്റ്റ് ഗോദാവരി ജില്ലകളിലായി പത്ത് കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്.
റിയല്‍ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ശിവ, തന്റെ ബിസിനസ് പൊളിഞ്ഞതോടെ തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് ആളുകളെ പറ്റിക്കാൻ ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നിധിയുടെയും അമൂല്യ രത്നങ്ങളുടെയും പേരിലും സ്വർണ്ണം ഇരട്ടിയാക്കിത്തരുമെന്ന വാഗ്ദാനം നൽകിയുമായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ ആളുകളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ് അടങ്ങിയ പ്രസാദം നൽകി അവരെ കൊല്ലുകയാണ് പതിവ്. Also Read-കുന്നംകുളത്ത് ആറു കിലോ കഞ്ചാവുമായി യുവതി പിടിയിൽ
അസ്വാഭാവികത സംശയിക്കാതെ സ്വാഭാവിക മരണം തന്നെയാണെന്ന് വരുത്തി തീർക്കാനാണ് ഇയാൾ കൊലപാതകത്തിന് സയനൈഡ് തന്നെ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചയാളുകളുടെ ശരീരത്തിൽ സംശയം തോന്നുന്ന വിധത്തിൽ പ്രകടമായ മാറ്റങ്ങളൊന്നും ഇതു മൂലം ഉണ്ടാകില്ല.. എലൂരുവിൽ കഴിഞ്ഞ മാസം നടന്ന ഒരു ദുരൂഹ മരണത്തെ തുടർന്നുണ്ടായ അന്വേഷണമാണ് ശിവ എന്ന സീരിയൽ കില്ലറിലേക്ക് പൊലീസിനെ എത്തിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ 16ന് എലൂരിൽ കെ. നാഗരാജു എന്ന 49 കാരനായ അധ്യാപകൻ മരണപ്പെട്ടു. പെട്ടെന്നുള്ള മരണത്തിൽ വീട്ടുകാർക്കുണ്ടായ സംശയത്തിൽ പോസ്റ്റുമോർട്ടവും നടത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ അന്വേഷണമാണ് ശിവയെ കുടുക്കിയത്. വീട്ടിൽ സമ്പൽ-സമൃദ്ധി കൊണ്ടു വരുമെന്ന് വിശ്വാസിക്കപ്പെടുന്ന ധാന്യം ആകർഷിക്കുന്ന നാണയം നൽകാമെന്ന പേരിലായിരുന്നു നാഗരാജുവിനെ ഇയാള്‍ പറ്റിച്ചത്. രണ്ടു ലക്ഷം രൂപയാണ് ഇതിനായി വാങ്ങിയെടുത്തത്. എന്നാൽ ഈ തട്ടിപ്പ് ശിവയെ കുടുക്കുകയായിരുന്നു.
Also read-കൂടത്തായി; നാലാമത്തെ കൊലപാതകത്തിലും ജോളി അറസ്റ്റിൽ
പിന്നാലെ ഇയാളുടെ ഫോണിലുണ്ടായിരുന്നു കോണ്ടാക്റ്റുകളിൽ പത്തോളം പേരുടെ കുടുംബാംഗങ്ങളും അവരുടെ അസ്വാഭാവിക മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചെത്തി. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൊല്ലപ്പെട്ട എല്ലാവരും തന്നെ സയനൈഡ് കലർന്ന പ്രസാദം കഴിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ടവരിൽ ശിവയുടെ മുത്തശ്ശിയും സഹോദര ഭാര്യയും ഉൾപ്പെടുന്നുവെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ നാല് പേരുടെ മരണത്തിൽ മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശിവ കൊലപ്പെടുത്തിയെന്ന് കരുതുന്ന ബാക്കി ആളുകളുടെയും മൃതദേഹങ്ങൾ പുറത്തെടുത്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ശിവയ്ക്ക് സയനൈഡ് നൽകിയെന്ന് സംശയിക്കുന്ന ഷെയ്ഖ് അമീനുളള എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ശിവ, തന്റെ ബിസിനസ് പൊളിഞ്ഞതോടെ തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് ആളുകളെ പറ്റിക്കാൻ ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നിധിയുടെയും അമൂല്യ രത്നങ്ങളുടെയും പേരിലും സ്വർണ്ണം ഇരട്ടിയാക്കിത്തരുമെന്ന വാഗ്ദാനം നൽകിയുമായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ ആളുകളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ് അടങ്ങിയ പ്രസാദം നൽകി അവരെ കൊല്ലുകയാണ് പതിവ്.