ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ (Andhra Pradesh) കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു.
വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നു പൊലീസ് അറിയിച്ചു.
ക്ഷേത്രനഗരമായ തിരുപ്പതിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള റെനിഗുണ്ട ടൗണിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടൂർ ജില്ലയിലെ നർസറോപേട്ട് സ്വദേശി രവിചന്ദറിനെ കൊലപ്പെടുത്തിയത് പ്രകാശം ജില്ലയിലെ ഗിദ്ദലൂർ സ്വദേശി വസുന്ധരയാണ്.
ദമ്പതികൾ 20 വയസ്സുള്ള മകനോടൊപ്പം റെനിഗുണ്ട ടൗണിലെ പോലീസ് ലൈൻസ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഒരു വർഷമായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also Read-
Lottery Ticket Thief| ലോട്ടറി മോഷ്ടാവിനെ കുടുക്കാൻ ക്ഷമയോടെ കാത്തിരുന്ന് പൊലീസ്; സമ്മാനമടിച്ച ടിക്കറ്റുമായി പ്രതി പിടിയിൽ
വ്യാഴാഴ്ച ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്നും പരസ്പരം ആക്രോശിക്കുന്നത് കേട്ടതായും സമീപവാസികൾ പൊലീസിനോട് പറഞ്ഞു. “മാതാപിതാക്കൾ വഴക്കിടുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ല. ദേഷ്യത്തിൽ വസുന്ധര മൂർച്ചയുള്ള കത്തി എടുത്ത് ആവർത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയും ചെയ്തു, ”പോലീസ് പറഞ്ഞു.
പിന്നീട് രവിചന്ദറിന്റെ തല പ്ലാസ്റ്റിക് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി. “ബാഗ് മേശപ്പുറത്ത് വച്ചപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വസുന്ധരയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികളുടെ വീട്ടിൽ നിന്ന് രവിചന്ദറിന്റെ ശരീരം കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു.
English Summary: Woman beheaded her 53-year-old husband and walked into the Renigunta police station with the severed head to surrender before the police in Andhra Pradesh’s Chittoor district on Thursday, police said. The incident took place at Renigunta town, about 10 km away from the temple town of Tirupati on Thursday afternoon, police said. The deceased was identified as Ravichander from Narsaraopet in Guntur district and the woman as Vasundhara form Giddalur in Prakasam district.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.