• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫേസ്ബുക്ക് സുഹൃത്തിന്‍റെ സഹായത്തോടെ ഭർത്താവിനെ കൊന്നു; നവവധു കുടുങ്ങി


Updated: May 9, 2018, 9:31 PM IST
ഫേസ്ബുക്ക് സുഹൃത്തിന്‍റെ സഹായത്തോടെ ഭർത്താവിനെ കൊന്നു; നവവധു കുടുങ്ങി
Representative Images. (Getty Images)

Updated: May 9, 2018, 9:31 PM IST
വിജയവാഡ: ഫേസ്ബുക്ക് സുഹൃത്തിന് ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നവവധു പിടിയിലായി. ആന്ധ്രാപ്രദേശിലെ വിഴിയനഗരം സ്വദേശിനി സരസ്വതിയാണ് പൊലീസ് പിടിയിലായത്. വിവാഹം കഴിഞ്ഞ് പത്താംദിവസമായിരുന്നു സരസ്വതിയുടെ ഭർത്താവ് യമക ശങ്കർ റാവു കൊല്ലപ്പെടുന്നത്. കൊലപാതകം നടന്ന 24 മണിക്കൂറിനുള്ളിൽ സരസ്വതിയെയും ഫേസ്ബുക്ക് സുഹൃത്തിനെയും പൊലീസ് പിടികൂടി.

മുറചെറുക്കനായ യമകയുമൊത്തുള്ള വിവാഹത്തിന് സരസ്വതിക്ക് താൽപര്യമില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ ശിവയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും വീട്ടുകാരുടെ ശക്തമായ എതിർപ്പ് മൂലം അത് നടന്നില്ല. ഇതേത്തുടർന്നാണ് യമകയെ വകവരുത്താൻ സരസ്വതിയും ശിവയും ചേർന്ന് ഗൂഢാലോചന നടത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവഴിയാണ് മുൻകൂട്ടി ആസൂത്രണം ചെയ്തപ്രകാരം യമകയെ കൊലപ്പെടുത്തിയത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് ആളൊഴിഞ്ഞ ഭാഗത്തുവെച്ച് സരസ്വതി ബൈക്ക് നിർത്തിച്ചു. അതേസമയം പിന്നാലെയെത്തിയ ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയ മൂന്നംഗസംഘം യമകയെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശിവയും രണ്ടു സുഹൃത്തുക്കളുമാണ് യമകയെ കൊലപ്പെടുത്തിയത്.

ഇതേസമയം സ്വർണാഭരണങ്ങൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചശേഷം ആളുകളെ വിളിച്ചുകൂട്ടിയ സാവിത്രി, ഭർത്താവിനെ ആക്രമിച്ചശേഷം ഒരു സംഘം ആളുകൾ തന്‍റെ ആഭരണം കവർന്നതായി കള്ളം പറഞ്ഞു. എന്നാൽ സംഭവസ്ഥലത്തെത്തിയ പൊലീസ് സാവിത്രിയോട് വിവരങ്ങൾ ചോദിച്ച് അറിയവെ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതേത്തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
First published: May 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍