നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ലൈംഗിക ബന്ധത്തിനുശേഷം കൊല: കൈനകരിയിലെ അനിതയുടെ അമ്മ കൊല്ലപ്പെട്ടതും പ്രണയകലഹത്തെ തുടർന്ന്

  ലൈംഗിക ബന്ധത്തിനുശേഷം കൊല: കൈനകരിയിലെ അനിതയുടെ അമ്മ കൊല്ലപ്പെട്ടതും പ്രണയകലഹത്തെ തുടർന്ന്

  പ്രബീഷും രജനിയും ചേർന്ന് കഴുത്തുഞെരിച്ചശേഷം അനിതയെ ആറ്റിൽ തള്ളുകയായിരുന്നു. മൂന്നുപേരും ചേർന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷമായിരുന്നു കൊലപാതകം നടന്നത്.

  Anitha Murder case accused

  Anitha Murder case accused

  • Share this:
   ആലപ്പുഴ: കൈനകരിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിന്‍റെ ഞെട്ടലിലാണ് പുന്നപ്ര ഗ്രാമം. പ്രണയകലഹത്തിന്‍റെ പേരിൽ അനിതയുടെ കുടുംബത്തിലെ രണ്ടാമത്തെ കൊലപാതകമാണിത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് അ​നി​ത​യു​ടെ സ​ഹോ​ദ​രന്‍റെ പ്ര​ണ​യബന്ധത്തെ തുടർന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ അ​നി​ത​യു​ടെ മാ​താ​വ് വെ​ട്ടേ​റ്റ് മ​രി​ച്ചി​രു​ന്നു. പട്ടാപ്പകൽ നാടിനെ നടുക്കിയ അന്നത്തെ സംഭവം വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. അതേ ദിവസം തന്നെ അനിതയുടെ സഹോദരൻ സ്നേഹിച്ചിരുന്ന പെൺകുട്ടി തൂങ്ങിമരിക്കുകയും ചെയ്തു.

   നഴ്സിങ് വിദ്യാർഥിയായിരിക്കെ പ്രണയ വിവാഹം കഴിച്ച അനിത, രണ്ടു കുട്ടികൾ ആയ ശേഷമാണ് പ്രബീഷുമായി അവിഹിതബന്ധത്തിൽ പെടുന്നത്. ഒടുവിൽ ഭർത്താവ് അനീഷിനെയും കുട്ടികളെയും ഉപേക്ഷിച്ച് അനിത, പ്രബീഷിനൊപ്പം പോയി. രണ്ടുവർഷത്തോളം വിവിധ സ്ഥലങ്ങളിൽ താമസിച്ച ശേഷം അനിത ഗർഭിണിയായി. അതിനിടെയാണ് പ്രബീഷ് കൈനകരി സ്വദേശിനിയായ രജനിയുമായി അടുക്കുന്നത്. ഇവരുടെ അടുപ്പമാണ് ഇപ്പോൾ അനിതയുടെ കൊലപാതകത്തിൽ കലാശിച്ചത്. ആറു മാസം ഗർഭിണിയായിരിക്കെയാണ് അനിത കൊല്ലപ്പെടുന്നത്. പ്രബീഷും രജനിയും ചേർന്ന് കഴുത്തുഞെരിച്ചശേഷം അനിതയെ ആറ്റിൽ തള്ളുകയായിരുന്നു. മൂന്നുപേരും ചേർന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷമായിരുന്നു കൊലപാതകം നടന്നത്.

   വെള്ളം ഉള്ളില്‍ച്ചെന്ന് മരിച്ച യുവതിയുടെ മൃതദേഹം കഴിഞ്ഞദിവസം പള്ളാത്തുരുത്തി ആറ്റില്‍ അജ്ഞാത മൃതദേഹമെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പുന്നപ്ര തെക്ക് തോട്ടുങ്കൽ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. നിലമ്പൂര്‍ മുതുകാട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷും (36) കാമുകി കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടില്‍ രജനിയും (38) ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

   വഴിവിട്ട ബന്ധം അവസാനിച്ചത് കൊലയിൽ

   പൊലീസ് പറയുന്നത് ഇങ്ങനെ- കായംകുളത്തെ ഫാമില്‍ ജോലിചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയമായപ്പോള്‍ ഭര്‍ത്താവും രണ്ടുമക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ടുവര്‍ഷത്തോളം കോഴിക്കോട്ടും തൃശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗര്‍ഭിണിയായി. ഇതേസമയംതന്നെ, പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലര്‍ത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണ് പ്രബീഷുമായി അടുത്തത്. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷും ചേര്‍ന്ന് അനിതയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടത്തി.

   മൂവരും ചേർന്ന് ലൈംഗികബന്ധം

   ആലത്തൂരിലുള്ള കാര്‍ഷികഫാമിലാണ് അനിത അവസാനമായി ജോലിചെയ്തിരുന്നത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അനിതയെ വെള്ളിയാഴ്ച രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മൂവരും ചേര്‍ന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു. അബോധാവസ്ഥയിലായതോടെ മരിച്ചെന്നുകരുതി ആറ്റില്‍ത്തള്ളാന്‍ തീരുമാനിച്ചു.

   Also Read- ലൈംഗികബന്ധത്തിനിടെ കഴുത്ത് ഞെരിച്ചു; മരിച്ചെന്നു കരുതി ആറ്റിൽ തള്ളി; ഓണ്‍ലൈൻ ഭക്ഷണം വാങ്ങി പൊലീസ് പിടിയിൽ

   അനിതയെ കയറ്റിയപ്പോള്‍ വള്ളം മറിഞ്ഞു. അനിതയെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. ബോധരഹിതയായ അനിത വെള്ളം ഉള്ളില്‍ച്ചെന്നാണ് മരിച്ചത്. ശനിയാഴ്ചരാത്രി ഏഴുമണിയോടെ പള്ളാത്തുരുത്തി അരയന്‍തോടുപാലത്തിനു സമീപം ആറ്റില്‍ മൃതദേഹം പൊങ്ങി. പോസ്റ്റ്മോര്‍ട്ടത്തിലെ സൂചനകളില്‍നിന്ന് സംഭവം കൊലപാതകമാണെന്ന രീതിയില്‍ നെടുമുടി പൊലീസ് അന്വേഷണം തുടങ്ങി. അനിതയുടെ ഫോണ്‍രേഖകള്‍വഴി പൊലീസ് പ്രബീഷിലേക്കെത്തി. മൊബൈല്‍ ഫോണ്‍ ആലപ്പുഴയിലെ കടയില്‍ വിറ്റെന്ന് മനസ്സിലാക്കി. അതിനു തൊട്ടുമുന്‍പ് മൊബൈല്‍വഴി ഓണ്‍ലൈനായി ഭക്ഷണം വാങ്ങിയിരുന്നു. മേല്‍വിലാസം മനസ്സിലാക്കി പൊലീസ് എത്തുമ്പോള്‍ രജനിയുമൊത്ത് പ്രബീഷ് നാടുവിടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
   Published by:Anuraj GR
   First published: