Anitha Pullayil| അനിത പുല്ലയിലിന്റെ ചോദ്യം ചെയ്യൽ ഉടൻ; ED അന്വേഷിക്കുന്നത് പുരാവസ്തു തട്ടിപ്പുകേസിലെ കള്ളപ്പണ ഇടപാട്
Anitha Pullayil| അനിത പുല്ലയിലിന്റെ ചോദ്യം ചെയ്യൽ ഉടൻ; ED അന്വേഷിക്കുന്നത് പുരാവസ്തു തട്ടിപ്പുകേസിലെ കള്ളപ്പണ ഇടപാട്
അനിത പുല്ലയിൽ പുരാവസ്തു വില്പനയ്ക്കായി നിരവധി പേരെ മോൺസൺ മാവുങ്കലിന് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഇടപാടിൽ നിന്നുള്ള പണം അനിത കൈപ്പറ്റിയെന്ന വിവരവും ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ വിദേശ മലയാളിയായ അനിത പുല്ലയിലിനെ (Anitha Pullayil) എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉടൻ ചോദ്യം ചെയ്യും. പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാട് (money laundering ) സംബന്ധിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. മോൺസൺ മാവുങ്കലിനെ (Monson Mavunkal) കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ 10 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട് എന്നതാണ് പ്രാഥമിക നിഗമനം. അനിത പുല്ലയിൽ പുരാവസ്തു വില്പനയ്ക്കായി നിരവധി പേരെ മോൺസൺ മാവുങ്കലിന് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഇടപാടിൽ നിന്നുള്ള പണം അനിത കൈപ്പറ്റിയെന്ന വിവരവും ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.
ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി അനിതാ പുല്ലയിൽ കേരളത്തിൽ എത്തുന്നതിന് മുൻപായി തന്നെ മോൺസൺ മാവുങ്കലിന്റെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് അനിതയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. മോൺസൺ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതോടെ അയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചതായാണ് അനിത പറഞ്ഞിരിക്കുന്നത്. തട്ടിപ്പിലൂടെ മോൻസൻ സമ്പാദിച്ച പണത്തിൽ 18 ലക്ഷം രൂപ അനിത പുല്ലയിലിന് ലഭിച്ചെന്ന് പരാതിക്കാർ തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. ലോക കേരള സഭ വേദിയിലേക്ക് പോകാൻ കേരളത്തിലെത്തിയ അനിത പുല്ലയിലിനെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ് എടുത്തിരുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.