HOME » NEWS » Crime » ANOTHER ARREST IN CONNECTION WITH THE KIDNAPPING OF A PASSENGER FROM THE GULF

ഗൾഫിൽനിന്ന് എത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഷാർജയിൽനിന്ന് എത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്തയാളാണ് ഇന്ന് അറസ്റ്റിലായ അഭിലാഷ്

News18 Malayalam | news18-malayalam
Updated: June 28, 2021, 10:52 PM IST
ഗൾഫിൽനിന്ന് എത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: ഷാ​ര്‍ജ​യി​ല്‍നി​ന്ന് എത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. നെടുമ്പാശേരിയിൽ എത്തിയ താ​ജു തോ​മ​സ്‌ എ​ന്ന​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് താ​ഴ​ത്തു​വീ​ട്ടി​ല്‍ അ​ഭി​ലാ​ഷ് (39) ആണ് അറസ്റ്റിലായത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കിന്‍റെ നേ​തൃ​ത്വ​ത്തിലുള്ള പൊലീസ് സംഘമാണ് അഭിലാഷിനെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി.

ഷാർജയിൽനിന്ന് എത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്തയാളാണ് അഭിലാഷ് എന്ന് പൊലീസ് പറയുന്നു. സ്വർണക്കടത്താണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. താജു തോമസിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്തത് അഭിലാഷാണ്. ഈ ക്വട്ടേഷനുള്ള സാമ്പത്തികം സംഘടിപ്പിച്ചു നൽകയത് അഭിലാഷാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ക്വട്ടേഷൻ സംഘം ആളുമാറിയാണ് താജു തോമസിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. ക്വട്ടേഷൻ സം​ഘ​ത്തി​ന് ആളെ കുറിച്ച് ല​ഭി​ച്ച തെ​റ്റാ​യ വി​വ​രമാണ് ആളുമാറാൻ ഇടയായത്. ഇക്കാര്യത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ രാമനാട്ടുകര അപകടത്തെ തുടർന്ന് അറസ്റ്റിലായ ചെർപ്പുളശ്ശേരി ക്വട്ടേഷൻ സംഘത്തിലെ അഞ്ചു പേരെ തുടരന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസൽ (24), വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ (35), മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം (28), മുളയങ്കാവ് തൃത്താല നടയ്ക്കൽ മുബഷിർ (27), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പിൽ ഷാനിദ് (32) എന്നിരെയാണ് കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

അഞ്ച് പേർ കൊല്ലപ്പെട്ട അപകടത്തിന് പിന്നാലെ ക്വട്ടേഷൻ സംഘത്തിലെ എട്ട് പേരാണ് അറസ്റ്റിലായത്. സ്വർണ്ണക്കടത്ത് സംഘത്തിനായും, സ്വർണ്ണം കൊള്ളയടിക്കുന്നവർക്കായും ക്വട്ടേഷൻ എടുത്തവരാണ് പിടിയിലായവർ. കരിപ്പൂർ ന്യൂമാൻ ജംങ്ഷനിൽ നടന്ന സംഘർഷം മുതൽ അപകടം വരെ ഉണ്ടായ സംഭവങ്ങളിൽ വ്യക്തത വരുത്താൻ പ്രതികളുമായി തെളിവെടുപ്പ് നടത്തും. പൊലീസിനൊപ്പം കസ്റ്റംസും ഇവരെ ചോദ്യം ചെയ്തേക്കും. പ്രതികൾ കരിപ്പൂരിൽ എത്തിച്ച കൂടുതൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നതും അന്വേഷണത്തിൻ്റെ ഭാഗമാണ്.
പരാതിക്കാർ ഇല്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവർക്കെതിരെ കവർച്ചാ ആസൂത്രണത്തിന് ഐപിസി 399 പ്രകാരം കേസ് എടുത്തിട്ടുള്ളത്. ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് കവർച്ച ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയ്ക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഫോണുകളിൽ നിന്നും വോയ്സ് ക്ലിപ്പുകളും സന്ദേശങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് കള്ളക്കടത്തിലൂടെ  പുറത്തെത്തിക്കുന്ന സ്വർണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായിരുന്നു ഇവർക്ക് കിട്ടിയ നിർദ്ദേശം.

കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയത് എന്നാണ് മൊഴി. ഇവരിലൂടെ സ്വർണ്ണക്കടത്ത് മുഖ്യ സംഘങ്ങളിലേക്ക് എത്താനാണ് പോലീസ് ശ്രമം. പോലീസിന് ഇത് ആദ്യമായാണ് സ്വർണ്ണക്കടത്തുമായി നേരിട്ട് ബന്ധമുള്ള ഇത്രയും അധികം പേരെ അറസ്റ്റ് ചെയ്യാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ പരാതിക്കാർ ഇല്ലെങ്കിൽ പോലും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പോലീസ്.
Published by: Anuraj GR
First published: June 28, 2021, 10:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories