• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചി മയക്കുമരുന്ന് കേസ്: സാമ്പത്തിക ഇടപാട് നടത്തിയ ഒരാള്‍ കൂടി പിടിയില്‍

കൊച്ചി മയക്കുമരുന്ന് കേസ്: സാമ്പത്തിക ഇടപാട് നടത്തിയ ഒരാള്‍ കൂടി പിടിയില്‍

എം.ഡി.എം.എ ഇടപാടിനായി വിദേശത്തേക്ക് പണം അയച്ചതിലും ദീപേഷിന് മുഖ്യപങ്കുണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

ദീപേഷ്

ദീപേഷ്

  • Last Updated :
  • Share this:
കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസിൽ സാമ്പത്തിക ഇടപാട് നടത്തിയ ഒരാളെക്കൂടി എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപേഷ് ആണ് അറസ്റ്റിലായത്. നാലുമാസത്തിനിടെ ഇയാൾ മുപ്പത്തിരണ്ട് ലക്ഷം രൂപയുടെ ബാങ്ക് ഇടപാട് ലഹരിമരുന്ന് കേസിലെ പ്രതികളുമായി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ച് ദിപേഷിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്.

വിദേശരാജ്യങ്ങളിലേക്ക് കുഴൽപ്പണ കൈമാറ്റരീതിയിലും പണം അയച്ചിരുന്നു. എം.ഡി.എം.എ ഇടപാടിനായി വിദേശത്തേക്ക് പണം അയച്ചതിലും ദീപേഷിന് മുഖ്യപങ്കുണ്ടെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ഇതോടെ കേസിൽ നേരിട്ട് പങ്കാളികളായ ആറുപേരും സാമ്പത്തിക ഇടപാട് നടത്തിയ രണ്ടുപേരും പിടിയിലായി.

അതേ സമയം കൊച്ചി ലഹരിമരുന്ന് കേസിലെ അട്ടിമറി ആരോപണത്തിൽ  അന്വേഷണം പുരോഗമിക്കുകയാണ്. ആദ്യ ഘട്ട അന്വേഷണ വീഴ്ചയിൽ എക്സൈസ് ഇൻസ്പെക്ടർ എൻ. ശങ്കറിനെ സസ്പെൻഡ് ചെയ്തരുന്നു. സി ഐ ഉൾപ്പെടെ നാല് പേരെ സ്ഥലവും മാറ്റി . നാലു ഉദ്യോഗസ്ഥരെയും എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയട്ടുള്ളത്. എക്സൈസ് കമ്മീഷണറുടെതാണ് നടപടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും എക്സൈസ് കമ്മീഷണറുടെ ശുപാർശയുണ്ട്. രണ്ടു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ രണ്ട് എഫ്ഐആർ ഇട്ടതും പ്രതികളെ രണ്ടാമത്തെ കേസിൽ നിന്ന് ഒഴിവാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തതും വിവാദമായിരുന്നു.

Also Read-കൊച്ചി മയക്കുമരുന്ന് കേസ്: പ്രതികളുടെ ലഹരി കടത്ത് ഇടപാടുകളെക്കുറിച്ച് എൻ ഐ എ അന്വേഷണം

പ്രതികളിൽനിന്ന് പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ ചേർക്കാത്തതും നടപടികളിലെ വീഴ്ചയായി വിലയിരുത്തിയിരുന്നു. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്നാണ്  ഇത് സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് മന്ത്രി നേരിട്ട് ഉത്തരവിട്ടത്. എക്സൈസ് അഡീഷണൽ കമ്മീഷണർ അബ്ദുൽ റാഷിയാണ് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.

നാലു കോടിയോളം രൂപയുടെ മയക്കുമരുന്നാണ് ഒറ്റദിവസം പിടികൂടിയത് . മയക്കു മരുന്നിനായി പണം മുടക്കുന്നവരെ ഉൾപ്പെടെ നിയമത്തിൻറെ മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഒരു ദിവസം കൊണ്ട് തന്നെ നാലു കോടിയോളം രൂപയുടെ മയക്കുമരുന്നു വേട്ട നഗരത്തിൽ ഉണ്ടായത് എക്സൈസ് സംഘത്തെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട് . കൊണ്ടുനടക്കാൻ എളുപ്പവും പെട്ടെന്ന് പിടികൂടാൻ സാധ്യതയുമില്ലാത്ത സിന്തറ്റിക്ക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന മരുന്നിന് വിപണിയിൽ വലിയ ആവശ്യക്കാരുണ്ട്. അതുകൊണ്ടുതന്നെ കൂടിയ  വിലയ്ക്കാണ് ഇവ  കച്ചവടം ഉറപ്പിക്കുന്നത് . നഗരത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിപുലമായ സംവിധാനം ഈ റാക്കറ്റിനുണ്ടെന്നാണ് വിലയിരുത്തുന്നത്.

Also Read-കൊച്ചിയിലെ ലഹരി മരുന്ന് വേട്ട; 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം

ലഹരിക്കടത്ത് സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ  സജീവമായി ഉണ്ടെന്നതും ഞെട്ടിപ്പിക്കുന്ന വിവരമാണ് . ആക്രമണകാരികളായ വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളെ  കാറിനുള്ളിൽ സൂക്ഷിക്കുകയും അതുവഴി കാര്യമായ രീതിയിലുള്ള പരിശോധന ഒഴിവാക്കി എടുക്കാനും സംഘത്തിന് കഴിഞ്ഞു.  മരുന്നിനായി പണം മുടക്കുന്ന വരെയും നഗരത്തിലെ വിതരണക്കാരെയും ഉടൻ വലയിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇവർ നേരത്തെയും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് . സംസ്ഥാനത്ത് സിന്തറ്റിക്ക് ഡ്രഗ്സ് മൊത്ത വിതരണം നടത്തുന്നതും ഇവർ ഉൾപ്പെടുന്ന സംഘമാണോ  എന്നും സംശയമുണ്ട്.
Published by:Jayesh Krishnan
First published: