• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold smuggling | കരിപ്പൂരിൽ കോടികളുടെ സ്വർണ വേട്ട; കസ്റ്റംസ് പിടികൂടിയത് 2.55 കോടിയുടെ സ്വർണം

Gold smuggling | കരിപ്പൂരിൽ കോടികളുടെ സ്വർണ വേട്ട; കസ്റ്റംസ് പിടികൂടിയത് 2.55 കോടിയുടെ സ്വർണം

റൈസ് കുക്കർ, എയർ ഫ്രയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണമാണ് പിടികൂടിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കരിപ്പൂർ വിമാനത്താവളം (Karipur airport) കേന്ദ്രീകരിച്ച് കസ്റ്റംസ് സ്വർണ്ണവേട്ട തുടരുന്നു. എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച കോടികൾ മൂല്യമുള്ള സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കോഴിക്കോട് എയർ കാർഗോ കോംപ്ലക്സ് വഴി  റൈസ് കുക്കർ, എയർ ഫ്രയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണമാണ് പിടികൂടിയത്.

    2.55 കോടി രൂപ മൂല്യം കണക്കാക്കുന്ന 4.65 കിലോ വരുന്ന സ്വർണ്ണം രണ്ടു യാത്രക്കാരിൽ നിന്നുമാണ് എയർ കാർഗോ വിഭാഗം കസ്റ്റംസ് പിടിച്ചെടുത്തത്. കാപ്പാട് സ്വദേശിയായ ഇസ്മയിൽ കണ്ണൻചേരിക്കണ്ടിയുടെ ബാഗേജിൽ നിന്നും 2324 ഗ്രാം സ്വർണ്ണം CROWN എന്ന പേരിലുള്ള റൈസ് കുക്കറിന്റെ ഉള്ളിലും, ഉരുളക്കിഴങ്ങ് പൊരിക്കാൻ ഉപയോഗിക്കുന്ന AIRETE എന്ന പേരിലുള്ള എയർ ഫ്രൈയറിന്റെ ഉള്ളിലും ഒളിപ്പിച്ച രീതിയിലാണ് കണ്ടെത്തിയത്.

    Also read: ഒരു കിലോയിലേറെ സ്വർണ മിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ കരിപ്പൂരിൽ പിടിയിൽ

    മറ്റൊരു കേസിൽ അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് നാനത്ത് എന്ന യാത്രക്കാരനയച്ച ബാഗേജിലുണ്ടായിരുന്ന ജ്യൂസ് മേക്കറിൽ നിന്നും റൈസ് കുക്കറിൽ നിന്നും ഫാനിൽ നിന്നും ആയി 2326 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

    രണ്ട് കേസിലും സ്വർണ്ണം കേരളത്തിനു പുറത്തുള്ള ആളുകൾക്കുള്ളതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഈ കേസുകളിൽ കസ്റ്റംസ് വിശദമായ തുടരന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി കമ്മിഷണർ ജെ. ആനന്ദകുമാർ , സുപ്രണ്ട് പി.വി. പ്രവീൺ, ഇൻസ്‌പെക്ടർമാരായ മനീഷ് കെ.ആർ., ആദിത്യൻ എ.എം., ഹെഡ് ഹവിൽദാർമാരായ സാബു എം.ജെ., കമറുദ്ദിൻ, ശാന്തകുമാരി എന്നിവരാണ് സ്വർണം പിടികൂടിയത്.

    Summary: Another attempt for smuggling gold foiled in Karipur airport

    Published by:user_57
    First published: