• HOME
  • »
  • NEWS
  • »
  • crime
  • »
  • എമർജൻസി ലാമ്പിന് ഉള്ളിൽ സ്വർണം കടത്താൻ ശ്രമം ; കരിപ്പൂരിൽ പിടികൂടിയത് അരക്കോടി രൂപയുടെ സ്വർണം

എമർജൻസി ലാമ്പിന് ഉള്ളിൽ സ്വർണം കടത്താൻ ശ്രമം ; കരിപ്പൂരിൽ പിടികൂടിയത് അരക്കോടി രൂപയുടെ സ്വർണം

പൊട്ടിച്ചു വിശദമായി പരിശോധിച്ചപ്പോഴാണ് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പുകൊണ്ടു പൊതിഞ്ഞ സ്വർണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകൾ ലഭിച്ചത്.

  • Share this:

    സ്വർണം കടത്താൻ പുത്തൻ വഴികൾ പരീക്ഷിക്കുക ആണ് കള്ളക്കടത്ത് സംഘങ്ങൾ. ഇത്തവണ എമർജൻസി ലാമ്പിനു ഉള്ളിൽ ഒളിപ്പിച്ച്   കടത്തുവാൻ ശ്രമിച്ച  സ്വർണം ആണ് കസ്റ്റംസ് കരിപ്പൂരിൽ പിടികൂടിയത്.   ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന  902 ഗ്രാം സ്വർണം ആണ് കോഴിക്കോട് എയർ കസ്റ്റംസ്‌  ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടികൂടിയത്.  റിയാദിൽ നിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട്‌ കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാർ അബ്ദുൽ റമീസിൽ (30) നിന്നുമാണ് ഈ സ്വർണം പിടിച്ചെടുത്തത്.

    Also read-മലപ്പുറത്ത് കോടികളുടെ കുഴൽപ്പണ വേട്ട ; പെരിന്തൽമണ്ണയിലും മങ്കടയിലുമായി പിടിച്ചെടുത്തത് 1.85 കോടി രൂപ

    റമീസ് കൊണ്ടുവന്ന ബാഗേജ് എക്സ്റേ പരിശോധനയിൽ സംശയകരമായി കാണപ്പെട്ടതിനാൽ അത് കസ്റ്റംസ്  ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുക ആയിരുന്നു.  ബാഗേജിൽ ഉണ്ടായിരുന്ന ഇമ്പെക്സ് ബ്രാൻഡ് എമർജൻസി ലാമ്പിന് അസാമാന്യ  വലിപ്പം കാണപ്പെട്ടു. പിന്നീട് അത് പൊട്ടിച്ചു വിശദമായി പരിശോധിച്ചപ്പോഴാണ് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പുകൊണ്ടു പൊതിഞ്ഞ സ്വർണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകൾ ലഭിച്ചത്. ഈ എമർജൻസി ലൈറ്റ് റിയാദിലുള്ള ഒരു വ്യക്തി കൊടുത്തുവിട്ടതാണെന്നാണ് റമീസ് വ്യക്തമാക്കിയത്. ഇതുമായി  ബന്ധപ്പെട്ട് കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരുകയാണ്.

    Published by:Sarika KP
    First published: