കൊല്ലം: ഉത്രക്കൊലക്കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സൂരജിന്റെ കുടുംബത്തിനെതിരെ പ്രത്യേക അന്വേഷണം. സ്ത്രീധനപീഡനം ഉൾപ്പെടെ ഉത്ര നേരിട്ടുവെന്ന പരാതിയിലാണ് വനിതാ കമ്മിഷൻ നടപടി. ഗാർഹിക പീഡനത്തിന് കമ്മിഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു തുടർച്ചയായാണ് പ്രത്യേക അന്വേഷണത്തിന് ഉത്തരവ്. പത്തനംതിട്ട എസ് പിക്കാണ് നിർദ്ദേശം നൽകിയത്. സൂരജിൻ്റെ മാതാപിതാക്കളെയും സഹോദരിയെയും പ്രതികളാക്കിയാണ് അന്വേഷണം.7 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.
അതേസമയം, ഉത്രയുടെ അഞ്ചലിലെ വീട്ടിൽ ക്രൈംബ്രാഞ്ച് ഇന്നും പരിശോധന നടത്തി. പ്രതിയുടെ വീട്ടുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുഹൃത്തുക്കളോടും ഹാജരാകാൻ നിർദ്ദേശിച്ചു. സൂരജിൻ്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുൻപ് ഉത്രയ്ക്ക് സൂരജ് ഉറക്കഗുളിക നൽകിയെന്നതിന് കൂടുതൽ തെളിവ് ലഭിച്ചിരുന്നു. ഉത്രയ്ക്ക് രാത്രി സൂരജ് ജ്യൂസ് നൽകിയെന്ന് ഉത്രയുടെ അമ്മ മണിമേഖല മൊഴി നൽകിയിട്ടുണ്ട്.
പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. പാമ്പിനെ കടിപ്പിക്കുന്നതിന് മുമ്പായി ഉത്രയ്ക്ക് ഉറക്കഗുളിക പൊടിച്ചു നൽകിയതായി സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. സൂരജ് അടൂരിൽ ജോലി ചെയ്യുന്ന ഓഫീസ് പരിസരത്തെ മരുന്നുകടയിൽ നിന്നാണ് ഗുളിക വാങ്ങിയത്. പ്രതിയെ ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുത്തു.
ആദ്യശ്രമത്തിൽ പാമ്പ് കടിയേറ്റപ്പോൾ ഉത്ര ഉണരുകയും നിലവിളിക്കുകയും ചെയ്തു. അതുകൊണ്ട് രണ്ടാം ശ്രമത്തിൽ കൂടുതൽ മയക്കു ഗുളിക നൽകുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്തുവെന്നാണ് നിഗമനം. ഇക്കാര്യങ്ങൾ ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ വ്യക്തമാകും. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
TRENDING:എം.പി. വീരേന്ദ്രകുമാർ എം.പി.-വിശേഷണങ്ങൾക്ക് അതിതൻ; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ അതികായൻ [NEWS]യുഡിഎഫിലെ അസംതൃപ്തർക്കു വാതിൽ തുറന്നിട്ട് CPM; ചർച്ചയ്ക്കു തയാറെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]ആപ്പിൽ രജിസ്റ്റർ ചെയ്ത് ടോക്കൺ എടുക്കാത്തവർക്കും മദ്യം; സാമൂഹിക അകലം പാലിക്കാതെ ക്യൂവിൽ നിരവധി പേർ [NEWS]
കൊലപാതകത്തിൻ്റെ ആസൂത്രണത്തിലും നടത്തിപ്പിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം പ്രതി സുരേഷിനെ ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സുരേഷിൻ്റെ വീട്ടിൽ നിന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയ പാമ്പിനെ വനത്തിൽ തുറന്നു വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.