കോട്ടയം: രാമപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കൂടുതല്‍ അറസ്റ്റുമായി പോലീസില്‍ രംഗത്ത്. 16 കാരിയായ പെണ്‍കുട്ടിയെയാണ് പ്രണയം നടിച്ച് യുവാക്കള്‍ പീഡനത്തിന് ഇരയാക്കിയ സംഭവം കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. അന്ന് നാലു പേരെ പ്രതികളാക്കി ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അത് ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് 16 വയസ്സ് മാത്രമായിരുന്നു പ്രായം. ഇയാള്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ആ സംഭവത്തിലാണ് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്.പത്താനാപുരം നല്ലംകുളങ്ങര കാട്ടുപുറത്ത് വീട്ടില്‍ ജിജിന് കെ. എം (31) ആണ് പോലീസിന്റെ പിടിയിലായത്.
മരങ്ങാട്ടുപള്ളി എസ്. എച്ച്. ഓ അജേഷ് കുമാര്‍ എ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ആദ്യം നാലുപേരുടെ പേരാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ ജിജിന് പെണ്‍കുട്ടിയുമായി ഓണ്‍ലൈന്‍ വഴി ആണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ലൈംഗികമായി ഇടപെട്ടു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാം വഴിയായിരുന്നു ഇവര്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്തനാപുരത്ത് എത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലെത്തിയാണ് യുവാക്കളില്‍ രണ്ടുപേര്‍ പീഡിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് പെണ്‍കുട്ടിയുമായി ബന്ധമുള്ളത്. ഇതോടെ കേസില്‍ പിടിയിലാകുന്ന പ്രതികളുടെ എണ്ണം അഞ്ചായി.ഏറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പീഡനത്തെക്കുറിച്ച് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യുവാക്കളില്‍ ഒരാള്‍ ലൈംഗിക ബന്ധത്തിനായി രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതോടെയാണ് സംഭവത്തില്‍ നാടകീയമായ നീക്കങ്ങള്‍ ഉണ്ടായത്. പുറത്തുനിന്ന് കടക്കാവുന്ന മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ് കയറുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി മറ്റൊരു മുറിയില്‍ പഠിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെയാണ് രക്ഷിതാക്കള്‍ എത്തി പരിശോധന നടത്തിയത്. ഈ സമയം യുവാവ് കട്ടിലിന് അടിയില്‍ ഒളിച്ചിരുന്നു. വീട്ടുകാര്‍ വളഞ്ഞതോടെ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാരാണ് പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തത്. ഇതോടെയാണ് മുന്‍പും യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍പേര്‍ പെണ്‍കുട്ടിയെ വശീകരിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി വെളിപ്പെടുത്തിയത്.
രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരില്‍ അര്ജ്ജുന് ബാബു (25), സുഹൃത്തുക്കളായ പുനലൂര്‍ പത്താനാപുരം പിറവന്തൂര്‍ പള്ളിമേലേതില്‍ മഹേഷ് (29), പത്തനാപുരം പിറവന്തൂര്‍ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട് സ്വദേശി 16 കാരനെയുമാണ് രാമപുരം പൊലീസ് അറസ്റ്റ് അന്ന് ചെയ്തത്. ഐങ്കൊമ്പ് സ്വദേശിനിയായ അര്‍ജ്ജുന്‍ബാബുവാണ് 16 കാരിയെ പ്രണയത്തില്‍ കുരുക്കി ആദ്യം പീഡിപ്പിച്ചത്.അഞ്ച് യുവാക്കളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെണ്‍കുട്ടിയുമായി അടുത്തത്. പ്രതികളായ യുവാക്കള്‍ക്കാര്‍ക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു. പൊലീസ് കേസ് അന്വേഷിച്ചതോടെയാണ് നാട്ടില്‍ പരിചയമുണ്ടായിരുന്ന രണ്ട് പ്രതികള്‍ ഈ വിവരം അറിഞ്ഞത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.