വിരമിക്കുന്നതിന് തൊട്ടുമുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകനും സിപിഎം നഗരസഭാംഗവുമായിരുന്ന കെ.വി ശശികുമാറിനെതിരെ വീണ്ടും കേസ്. പൂര്‍വ വിദ്യാര്‍ഥി നല്കിയ പരാതിയില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇന്നലെ ശശികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ 2 പോക്സോ കേസുകളില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ് .
കേസില്‍ നാളെ തന്ന ജാമ്യം ലഭിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് കെ.വി ശശികുമാറിന്റെ അഭിഭാഷകന് പറഞ്ഞു. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിനിയായ പൂർവ വിദ്യാര്‍ഥിനി നൽകിയ പരാതിയിലാണ് നടപടി. നിലവില്‍ ശശികുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വർഷങ്ങളായി വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കെ.വി.ശശികുമാറിനെ മേയ് 13 ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read- പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരിയായ 24കാരിയെ ബലാത്സംഗം ചെയ്ത 15കാരന് അറസ്റ്റില്‍
അധ്യാപകനായിരിക്കെ കെവി ശശികുമാര്‍ മുപ്പത് വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പരാതി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 2019ല്‍ സ്കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആരോപണവുമായി രംഗത്തെത്തി. കെ വി ശശികുമാറിന്റെ അറസ്റ്റ് വൈകിയതിലും പ്രതിഷേധം രൂക്ഷമായിരുന്നു. അതിനിടെയാണ് ശശികുമാർ അറസ്റ്റിലായത്.
മലപ്പുറം നഗഗരസഭ അംഗമായിരുന്ന കെവി ശശികുമാര്‍ കേസെടുത്തതോടെ രാജിവച്ച് ഒളിവില്‍ പോകുകയായിരുന്നു. വയനാട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. മഞ്ചേരി സബ് ജയിലിലാണ് പ്രതി ഇപ്പോഴുള്ളത്. പോക്സോ കേസില്‍ പ്രതിയാതോടെ ശശികുമാറിനെ സിപിഎം അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.
പതിനാറുകാരിയെ പീഡിപ്പിച്ചു; 17കാരനായ സഹോദരനും അമ്മാവനുമടക്കം 4 പേര് അറസ്റ്റില്‍
പത്തനംതിട്ട: പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായി പരാതി. സഹോദരനും അമ്മാവനും പുറമെ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഒരാള്‍ അമ്മയുടെ കാമുകനുമാണ്.
കോയിപ്രം സ്റ്റേഷനില്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ നല്കിയ പരാതിയ തുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റുചെയ്തു. അമ്മയുടെ കാമുകനായ അഞ്ചാമന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പരാതി ചൈല്‍ഡ് ലൈനിന് ലഭിച്ചത്.
Also Read- പയ്യന്നൂർ ഏരിയ സെക്രട്ടറിയെ മാറ്റിയത് ഐക്യം ഇല്ലായ്മ പരിഹരിക്കാൻ; വിശദീകരണവുമായി സിപിഎം
സുഹൃത്തുക്കളായ രണ്ടുപേര്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പെണ്‍കുട്ടി നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ചത് വ്യക്തമായത്. ഇതില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡനം നടന്നിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാവുന്നത്. സ്വന്തം വീട്ടില്‍ വെച്ചാണ് സഹോദരന് പീഡിപ്പിച്ചത്. അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അവിടെ വച്ച് അമ്മാവനും പീഡിപ്പിച്ചു. വീട്ടിലെ സാഹചര്യം മുതലെടുത്ത് മറ്റ് മൂന്നുപേരും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കോയിപ്രം പോലീസ് പോക്സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.