News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 18, 2021, 11:41 AM IST
ശശികുമാർ
കണ്ണൂർ: താൽക്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ
സി.ജി.ശശികുമാറിനെയാണ് പോലീസ് വീണ്ടും പ്രതി ചേർത്തത്. താൽക്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾക്കെതിരെ കൂത്തുപറമ്പ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. 15 വയസ്സുമാത്രം പ്രായമുള്ള കുട്ടിയെ ആണ് പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരിക്ക് നേരെയുള്ള പീഡനശ്രമത്തിന് ആണ് പുതിയ കേസ്.
Also Read-
ഫോസ്റ്റർ കെയറിലൂടെ സംരക്ഷിക്കാൻ ഏറ്റെടുത്ത 'രക്ഷകൻ' പെൺകുട്ടിയെ പീഡിപ്പിച്ചു; 60കാരൻ അറസ്റ്റിൽ2017 - 18 കാലയളവിലാണ് സംഭവം നടന്നത്. താത്കാലിക ദത്ത് അഥവ ഫോസ്റ്റർ കെയറിന്റെ ഭാഗമായി വീട്ടിൽ കഴിയുന്ന പെൺകുട്ടിയെ കാണാൻ ആണ് സഹോദരി എത്തിയത്. ഈ സമയത്താണ് മോശമായി പെരുമാറാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. താൽക്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കഴിഞ്ഞ മാസമാണ് ശശികുമാറിനെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. പീഡനത്തിന് കൂട്ടുന്നതിന് ഇയാളുടെ
ഭാര്യ രത്നകുമാരിക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. താൽക്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവം സഹോദരിയാണ് കൗൺസിലിങ്ങിനിടെ തുറന്നുപറഞ്ഞത്.
Also Read-
പിറന്നാൾ സമ്മാനമായി കാമുകി ആവശ്യപ്പെട്ടത് ഒരു 'ഒട്ടകം'; ഒടുവിൽ മോഷണക്കുറ്റത്തിന് കാമുകൻ അറസ്റ്റിൽ
മൂന്ന് വിവാഹം കഴിച്ചതും, കുട്ടികൾ ഉണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചാണ് ഇയാൾ ഫോസ്റ്റർ കെയറിന് അപേക്ഷ നൽകിയത്. ഒന്നാമത്തെ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ഇയാൾ വീണ്ടും അനാഥാലയത്തിൽനിന്ന് താൽക്കാലികമായി ദത്തെടുക്കുന്നതിന് പെൺകുട്ടികളെ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂരിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ പുസ്തക വിൽപനക്കായി വീട്ടിലെത്തിയ 23 കാരിയെ പീഡിപ്പിച്ച കേസിൽ
വില്ലേജ് ഓഫീസർ അറസ്റ്റിലായിരുന്നു. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്.
Also Read-
വിദ്യാർഥിനിയെ തുടർച്ചയായി ബലാൽസംഗം ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് ബിഹാറില് വധശിക്ഷ
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടുകൾ കയറി പുസ്തകങ്ങൾ വിൽപന നടത്തുന്ന പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്. പെൺകുട്ടിയെ വീടിനുള്ളിൽവച്ച് രഞ്ജിത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ പൊലീസിൽ പെൺകുട്ടി പരാതി നൽകിയത്.
Published by:
Asha Sulfiker
First published:
February 18, 2021, 11:41 AM IST