• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലത്ത് മറ്റൊരു സൈനികനും പൊലീസ് മർദനമേറ്റു; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം

കൊല്ലത്ത് മറ്റൊരു സൈനികനും പൊലീസ് മർദനമേറ്റു; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം

ജനുവരിയിൽ അവധിക്ക് നാട്ടിലെത്തിയ സൈനികൻ ബിജുവാണ് പോലീസ് അകാരണമായി മർദ്ദിച്ചെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    വിനീഷ് കുമാർ

    കൊല്ലം: കുണ്ടറ കൊളശ്ശേരിയിൽ സൈനികന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രിക്കും ,പോലീസ് അധികാരികൾക്കും പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് സൈനികൻ. കുണ്ടറ മാമൂട് സ്വദേശിയും നായക് റാങ്കിൽ സേവനം ചെയ്യുന്ന സൈനികൻ ബിനുവാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

    ജനുവരിയിൽ അവധിക്ക് നാട്ടിലെത്തിയ സൈനികൻ ബിജുവാണ് പോലീസ് അകാരണമായി മർദ്ദിച്ചെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കുണ്ടറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ .ഐ ആയിരുന്ന ബാബു കുറുപ്പ്, സഹായി അജിത് കുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വീടിനു സമീപത്തുവച്ചു കാരണം കൂടാതെ മർദ്ദിക്കുകയും താനൊരു സൈനികനാണെന്ന് പറഞ്ഞതോടെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു എന്ന് സൈനികന്റെ പരാതിയിൽ പറയുന്നു.

    മുൻപ് വാഹന ചെക്കിങ്ങിലുണ്ടായ വ്യക്തിവിരോധമാണ് പോലീസ് തനിക്കെതിരെ കള്ളക്കേസ് എടുത്തതെന്നും, ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചതെന്നും ബിജു പറയുന്നു.

    Also Read- കിളികൊല്ലൂർ സ്റ്റേഷനിൽ സഹോദരങ്ങളെ സിഐയും എസ്ഐയും മർദ്ദിച്ചിരുന്നു; പൊലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി

    കസ്റ്റഡിയിലെടുത്ത സമയം പോലീസ് വയർലെസ്സ് സെറ്റിന് കേടുപാടുകൾ വരുത്തിയെന്ന പോലീസ് റിപ്പോർട്ടിൽ 17 ദിവസം ജയിലിൽ കിടക്കേണ്ടിവന്നതായും സൈനികൻ പറയുന്നു. പട്ടികജാതി വിഭാഗത്തിലുള്ള കുടംബത്തിലെ സൈനികനായ ബിജുവിന്റെ ജോലി നഷ്ടപെടുത്തുമെന്ന് പോലീസ് പറഞ്ഞതായും മാതാവ് പറയുന്നു.

    നടപടി ആവശ്യപ്പെട്ട് സൈനികൻ അധികൃതർക്ക് പരാതിനല്കിയിട്ടുണ്ട്. എന്നാൽ സൈനികൻ ബിനുവിനെ മർദ്ദിച്ചില്ലെന്നാണ് പോലീസിന്റെ വിശദീകരണം. കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനേയും സഹോദരനെയും പോലീസ് മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് ജില്ലയിൽ മറ്റൊരു സൈനികനും കുണ്ടറ പോലീസിൽനിന്ന് ദുരനുഭവം ഉണ്ടായതായ പരാതി ഉയർന്നിരിക്കുന്നത്.
    Published by:Anuraj GR
    First published: