നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സമ്പന്നർ താമസിക്കുന്ന ഫ്ലാറ്റിൽ മോഷണം; 35 കോടിയുടെ സ്വർണവും പണവും പോയതിന് പിന്നാലെ വീണ്ടും മോഷണം

  സമ്പന്നർ താമസിക്കുന്ന ഫ്ലാറ്റിൽ മോഷണം; 35 കോടിയുടെ സ്വർണവും പണവും പോയതിന് പിന്നാലെ വീണ്ടും മോഷണം

  ജൂൺ 11 ന് ആണ് 35 കോടി രൂപ മോഷ്ടിച്ച കേസിൽ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ മോഷ്ടാക്കളെ കണ്ടെത്താനായില്ല. അതിനിടെയാണ് അടുത്ത മോഷണം

  Robbery

  Robbery

  • Share this:
   ന്യൂഡൽഹി: അതി സമ്പന്നർ മാത്രം താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ മോഷണം തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 35 കോടി രൂപയുടെ സ്വർണവും പണവുമാണ് ഫ്ലാറ്റിൽനിന്ന് മോഷ്ടിക്കപ്പെട്ടത്. ഗ്രേറ്റർ നോയിഡയിലെ സിൽവർ സിറ്റി സൊസൈറ്റി അപ്പാർട്ട്മെന്‍റിലാണ് സംഭവം. അതേസമയം 35 കോടി മോഷണം പോയ സംഭവത്തിൽ അന്വേഷണം പുരോഗമിവെയാണ് കഴിഞ്ഞ ദിവസം ലക്ഷ കണക്കിന് രൂപയുടെ സ്വർണം മോഷണം പോയത്. ഗ്രേറ്റർ നോയിഡ പൊലീസ് അറിയിച്ചു. മോഷണത്തിന് പിന്നിൽ ഇതേ സൊസൈറ്റിലെ താമസക്കാരോ, അവരുമായി ബന്ധമുള്ളവരോ ആകാമെന്ന സംശയവും പൊലീസിനുണ്ട്.

   അടുത്തിടെയായി സിൽവർ സിറ്റി സൊസൈറ്റിയിൽ മോഷണം വ്യാപകമാകുന്നുണ്ട്. മൂന്നു മോഷണങ്ങളാണ് അടുത്ത ദിവസങ്ങളിലുണ്ടായത്. മോഷ്ടാക്കൾ ഇവിടുത്തെ താമസക്കാരെ ആക്രമിക്കാനും ശ്രമിച്ചതായാണ് വിവരം. എന്നാൽ മോഷ്ടാക്കളെ തിരിച്ചരിയാൻ ഇവിടുത്തെ താമസക്കാർക്ക് കഴിഞ്ഞിട്ടില്ല.

   കഴിഞ്ഞ ദിവസം മോഷണം നടന്ന ഫ്ലാറ്റിൽ ഇതിന് മുമ്പ് രണ്ടു തവണ മോഷണ ശ്രമം ഉണ്ടായതായി പറയപ്പെടുന്നു. രണ്ടുതവണ പരാജയപ്പെട്ടതിന് ശേഷം മൂന്നാം ശ്രമത്തിൽ പൂട്ടുകൾ തകർത്ത് മോഷ്ടാക്കൾക്ക് ഫ്ലാറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞു. ലക്ഷ കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങൾ മോഷ്ടിച്ചു. സിസിടിവി ക്യാമറയിൽ മോഷ്ടാക്കൾ ഫ്ലാറ്റിലേക്ക് കടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരുടെ മുഖം വ്യക്തമായിരുന്നില്ല.

   സിൽവർ സിറ്റി സൊസൈറ്റി -2 ന്റെ 13-ാമത്തെ ടവറിൽ ഫ്ലാറ്റ് നമ്പർ 504 ൽ താമസിക്കുന്ന എഞ്ചിനീയറായ സുൽത്താൻ അഹമ്മദിന്‍റെ പണവും സ്വർണവുമാണ് മോഷണം പോയത്. സുൽത്താൻ അഹമ്മദ് അവധിക്കാലം ചെലവിടാനായി കുടുംബത്തോടൊപ്പം ലഖ്‌നൗവിൽ ആയിരുന്നു. അതേസമയം ഗോൾഡ് കവറിങ് ആഭരണങ്ങളും വസ്ത്രങ്ങളും മോഷ്ടാക്കൾ എടുത്തിട്ടില്ല. വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിക്കപ്പെട്ടു. സൊസൈറ്റിയുടെ ടവർ നമ്പർ 5 ലെ ഫ്ലാറ്റ് നമ്പർ 301 ലാണ് 35 കോടി രൂപയുടെ മോഷണം നടന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പോലീസ് മോഷ്ടാക്കളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സിൽവർ സിറ്റി സൊസൈറ്റിയിലെ സുരക്ഷ വർദ്ധിപ്പിക്കുകയും രാത്രി പട്രോളിംഗിനിടെ പോലീസും കൂടുതൽ ജാഗ്രത പുലർത്തുകയും ചെയ്തു വരുന്നുണ്ട്.

   ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂർ പ്രദേശത്ത് ജൂൺ 11 ന് ആണ് 35 കോടി രൂപ മോഷ്ടിച്ച കേസിൽ നോയിഡ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ മോഷ്ടാക്കളെ കണ്ടെത്താനായില്ല. അതിനിടെയാണ് അടുത്ത മോഷണം റിപ്പോർട്ട് ചെയ്തത്. സിൽവർ സിറ്റി സൊസൈറ്റിയിലെ ഫ്ലാറ്റ് നമ്പർ 301 ൽ നിന്ന് മോഷ്ടാക്കൾ സ്വർണ ബിസ്കറ്റും ആഭരണങ്ങളും ഉൾപ്പെടെ 40 കിലോഗ്രാം സ്വർണവും 6.5 കോടി രൂപയും കൊള്ളയടിക്കുകയായിരുന്നു.
   Published by:Anuraj GR
   First published:
   )}