HOME » NEWS » Crime » ANTI INDIA MESSAGES ON SOCIAL MEDIA KASHMIR NATIVE ARRESTED FROM KERALA

സോഷ്യല്‍മീഡിയയിൽ ഇന്ത്യാ വിരുദ്ധ സന്ദേശങ്ങൾ; കശ്മീര്‍ സ്വദേശി മുഹമ്മയിൽ പിടിയിൽ

പൊലീസ് കസ്റ്റഡിയിലെടുത്ത ജാഫറിനെ കേന്ദ്ര ഇന്‍റലിജൻസും ചോദ്യം ചെയ്തു. ഇയാളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: March 3, 2021, 8:57 AM IST
സോഷ്യല്‍മീഡിയയിൽ ഇന്ത്യാ വിരുദ്ധ സന്ദേശങ്ങൾ; കശ്മീര്‍ സ്വദേശി മുഹമ്മയിൽ പിടിയിൽ
പൊലീസ് കസ്റ്റഡിയിലെടുത്ത ജാഫറിനെ കേന്ദ്ര ഇന്‍റലിജൻസും ചോദ്യം ചെയ്തു. ഇയാളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
  • Share this:
ആലപ്പുഴ: സോഷ്യൽ മീഡിയ വഴി ദേശവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ച കശ്മീര്‍ സ്വദേശി മുഹമ്മയിൽ പിടിയിലായി. ഇവിടെ ഒരു റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന കുപ്വാര സ്വദേശി മുഹമ്മദ് ജാഫർ (ഷാ) എന്ന ഇരുപത്തിനാലുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഇന്‍റലിജൻസ് നിർദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്ട്.

ഒരുവർഷം മുമ്പാണ് ഇയാൾ ജാഫർ മുഹമ്മയിൽ ജോലിക്കെത്തിയത്. 2019ല്‍ ഫേസ്ബുക്കിലിട്ട ചില പോസ്റ്റുകളുടെ പേരിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. സ്വതന്ത്ര്യ കശ്മീരിനായുള്ള പോസ്റ്റുകളും ഇന്ത്യൻ സൈനികരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഒപ്പം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശംസ നൽകുന്ന ചിത്രങ്ങളും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട ചിലർ നല്‍കിയ സൂചനകളാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ജില്ലാ പൊലീസ്‌ ചീഫ്‌ ജി. ജയദേവ്‌ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയിരുന്നു.

Also Read-ഒരു സംശയവുമില്ല; അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു': തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി

പൊലീസ് കസ്റ്റഡിയിലെടുത്ത ജാഫറിനെ കേന്ദ്ര ഇന്‍റലിജൻസും ചോദ്യം ചെയ്തു. ഇയാളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രകടനവും നടന്നിരുന്നു.
Published by: Asha Sulfiker
First published: March 3, 2021, 8:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories