ഇടുക്കി: കൊവിഡ് സ്ഥിരീകരിച്ച മാതാവിനെ ആംബുലൻസിൽ എത്തിച്ച് മടങ്ങിയ മകന് സാമൂഹ്യവിരുദ്ധരുടെ മർദ്ദനം. ഉടുമ്പൻചോല പഞ്ചായത്തിലെ ചെമ്മണ്ണാർ എഴുമലക്കുടിയിൽ കുമരവിലാസം വീട്ടിൽ കുമരേശനെ (50) ആണ് പ്രദേശവാസികളായ 5 പേർ ചേർന്ന് മർദ്ദിച്ചത്.
ചെമ്മണ്ണാർ എഴുമലക്കുടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മാതാവിനെ സ്വന്തം ജീപ്പിൽ കയറ്റി ആംബുലൻസിൽ എത്തിച്ച് മടങ്ങിയ മകന് നേരേയാണ് ആക്രമണം ഉണ്ടായത്. തമിഴ്നാട്ടിൽ ഒരു ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കുടുംബം ക്വറന്റീനിലായിരുന്നു. ഇന്ന് പരിശോധനാ ഫലം വന്നപ്പോൾ മാതാവിന് കോവിഡ് സ്ഥിരീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.