നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വയറ്റിൽ കത്തി കുത്തിയിറക്കി, ചെവികൾ അറുത്തുമാറ്റി; പോത്തിനോട് കൊടും ക്രൂരത

  വയറ്റിൽ കത്തി കുത്തിയിറക്കി, ചെവികൾ അറുത്തുമാറ്റി; പോത്തിനോട് കൊടും ക്രൂരത

  മൃഗാശുപത്രിയില്‍ എത്തിച്ച്‌ പോത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: പോത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. ഒന്നരവയസ്സുള്ള ‌പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആലപ്പുഴ തകഴിയിലാണ് സംഭവം.

   തകഴി ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിനോടായിരുന്നു ക്രൂരത. പുരയിടത്തില്‍ പോത്തിനെ കെട്ടിയിട്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ആക്രമിക്കപ്പെട്ടത് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച്‌ മാറിയാണ് പോത്തിനെ കണ്ടെത്തിയത്.

   രക്തം വാര്‍ന്ന് അവശ നിലയിലായിരുന്നു പോത്ത്. മൃഗാശുപത്രിയില്‍ എത്തിച്ച്‌ പോത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. നാല്‍ക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തി ശിക്ഷ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

   ദിവസങ്ങൾക്ക് മുൻപാണ് കോഴിക്കോട് കല്ലാച്ചിക്കടുത്ത കുമ്മങ്കോട് കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ കെട്ടി വലിച്ച സംഭവമുണ്ടായത്. കുമ്മങ്കോട് ഭജന മഠം റോഡിലാണ് ബീഫ്സ്റ്റാള്‍ ഉടമയും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് മനസ്സാക്ഷിയില്ലാത്ത ക്രൂരത നിർദാക്ഷ്യണ്യം നടപ്പിലാക്കുകയായിരുന്നു.പോത്തിന്റെ കഴുത്തിലെ കയര്‍ ഓട്ടോയുടെ പിന്‍ സീറ്റില്‍ ബന്ധിപ്പിക്കുകയും ഓട്ടോ ഓടിക്കുകയുമായിരുന്നു.

   മന്ത്രി വീണാ ജോർജിനെതിരേ വ്യക്തിഹത്യ നടത്തുന്ന പരാമർശം: പി സി ജോർജിനെതിരെ കേസെടുത്തു

   ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എം എൽ എയുമായ പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകൻ ബി എച്ച് മൻസൂർ നൽകിയ പരാതിയിൽ എറണാകുളം ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

   പ്രാഥമിക അന്വേഷണത്തിൽ പി സി ജോർജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്. പി സി ജോർജിന്റെ ടെലഫോൺ സംഭാഷണം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ക്രൈം നന്ദകുമാറിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ജോർജുമായി നന്ദകുമാർ നടത്തിയ ടെലഫോൺ അഭിമുഖമാണ് വിവാദമായത്.

   മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ആളാണ് വീണ ജോർജെന്ന് തെളിയിച്ചെന്നും സിനിമാ നടിയാകാൻ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തിൽ ജോർജ് പറയുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അഭിമുഖമെന്നും അത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}