കോഴിക്കോട്: വിദ്യാർഥികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ ഹൈസ്കൂള്‍ അധ്യാപകൻറെ മുന്‍കൂർ ജാമ്യപേക്ഷ കോടതി തള്ളി. അത്തോളിയിലെ ഹൈസ്കൂള്‍ അധ്യാപകനായ വികെ ദിലീപിൻറെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്.
സംഭവത്തില്‍ മൂന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്‌സോ നിയമപ്രകാരമാണ് അധ്യാപകനെതിരേ കേസെടുത്തത്. അധ്യാപകൻ നഗ്നതാ പ്രദർശനം നടത്തിയെന്ന് കാണിച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളാണ് പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കിയത്.
തുടര്‍ന്ന് പ്രധാനാധ്യാപിക അത്തോളി പോലീസിന് പരാതി കൈമാറി. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അധ്യാപകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
Gold Smuggling | മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ 1.16 കിലോ സ്വർണം പിടികൂടി; ഒരാൾ അറസ്റ്റിൽ
കൊച്ചി: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1163 ഗ്രാം സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണം കടത്തിക്കൊണ്ടുവന്ന മലപ്പുറം ഒതല്ലൂർ സ്വദേശി അബ്ദുൾ സലീമാണ് പിടിയിലായത്. ഇയാൾ ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ വന്നതായിരുന്നു. സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
2020-21 വർഷം 184 കോടി രൂപ മൂല്യം വരുന്ന സ്വർണമാണ് കേരളത്തിൽ വിവിധ വിമാനത്താവളങ്ങളിലായി പിടിച്ചെടുത്തതെന്ന് കസ്റ്റംസ് പറയുന്നു. കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്ത കേസുകളുണ്ടായത് 2018-19ലാണ്, 1167 കേസുകളാണ് 2018-19 വർഷത്തിൽ രജിസ്റ്റർ ചെയ്തത്. 2019-20ൽ 1084 കേസുകളും 2021-22ൽ 675 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.