• HOME
 • »
 • NEWS
 • »
 • crime
 • »
 • Antique Fraud 'അനിതയുടെ സഹോദരിയുടെ വിവാഹത്തിന് മോൻസൻ 18 ലക്ഷം രൂപ ചെലവാക്കി'; സംഭാഷണം പുറത്ത്

Antique Fraud 'അനിതയുടെ സഹോദരിയുടെ വിവാഹത്തിന് മോൻസൻ 18 ലക്ഷം രൂപ ചെലവാക്കി'; സംഭാഷണം പുറത്ത്

അനിതയുടെ സഹോദരിയുടെ വിവാഹത്തിന് താൻ 18 ലക്ഷം രൂപ ചെലവാക്കിയെന്ന് അവകാശപ്പെടുന്ന മോൻസൻറെ ശബ്ദരേഖയാണ് പുറത്തുവന്നത്.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായി (Monson Mavunkal) അടുപ്പമുണ്ടായിരുന്ന പ്രവാസി മലയാളിയായ അനിത പുല്ലയിലിനെ (Anitha Pullayil) വെട്ടിലാക്കുന്ന ഫോൺ സംഭാഷണം പുറത്ത്. അനിതയുടെ സഹോദരിയുടെ വിവാഹത്തിന് താൻ 18 ലക്ഷം രൂപ ചെലവാക്കിയെന്ന് അവകാശപ്പെടുന്ന മോൻസൻറെ ശബ്ദരേഖയാണ് പുറത്തുവന്നത്. എന്നാൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടപ്പോൾ പണം തിരികെ ചോദിച്ചതോടെയാണ് അനിതയ്ക്ക് തന്നോട് വിരോധം തോന്നാൻ കാരണമെന്നും മോൻസൻ ഫോൺ സംഭാഷണത്തിൽ പറയുന്നു. വിവാഹത്തിനുള്ള ആഭരണങ്ങൾ വാങ്ങിയതും അതിഥികളെ സ്വീകരിക്കുന്നതിനുമൊക്കെയായാണ് 18 ലക്ഷം ചെലവഴിച്ചത്. നാട്ടിൽ എത്തുമ്പോൾ പണം തിരികെ തരാമെന്നായിരുന്നു അനിത പറഞ്ഞിരുന്നത്. എന്നാൽ സാമ്പത്തികമായി പ്രതിസന്ധി ഉണ്ടായപ്പോൾ 10 ലക്ഷം രൂപയെങ്കിലും തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമൂഹവിവാഹങ്ങളിൽ ചെലവഴിച്ചതായി കണക്കാക്കിയാൽ മതിയെന്നായിരുന്നു അനിതയുടെ മറുപടിയെന്നും മോൻസൻ പറയുന്നു.

  അതേസമയം മോന്‍സന്‍ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് (crime branch)രേഖപ്പെടുത്തി. മോന്‍സന്റെ സാമ്പത്തിക തട്ടിപ്പില്‍ പങ്കില്ലെന്നാണ് അനിത നല്‍കിയിരിയ്ക്കുന്ന മൊഴി. പ്രവാസി സംഘടനാ ഭാരവാഹിയെന്ന നിലയിലാണ് മോന്‍സനുമായി പരിചയപ്പെട്ടതെന്നും തട്ടിപ്പുകാരനാണെന്ന് വൈകിയാണ് അറിഞ്ഞതെന്നും അനിത ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.

  അനിത പുല്ലയിന് സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അറിയാമായിരുന്നുവെന്നായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ ഡ്രൈവര്‍ അജി ഉള്‍പ്പെടെ നല്‍കിയിരുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിതയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്. അനിതയും മോന്‍സനുമായുള്ള ബന്ധം, ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍, ഉന്നതരെ പരിചയപ്പെട്ടതില്‍ അനിതയുടെ പങ്ക് തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞത്.

  പ്രവാസി സംഘടനാ ഭാരവാഹിയെന്ന നിലയിലാണ് മോന്‍സന്‍ മാവുങ്കലിനെ പരിചയപ്പെടുന്നത്. മോന്‍സനുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങളുമായി നാട്ടിലെത്തുന്ന സമയങ്ങളില്‍ ഇയാളുടെ കലൂരിലെ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. പിന്നീട് ചില കാരണങ്ങളാല്‍ മോന്‍സുമായി തെറ്റി. സൗഹ്യദം അവസാനിപ്പിച്ച ശേഷമാണ് മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്നും അനിത പുല്ലയില്‍ പറഞ്ഞു.

  കൊച്ചിയില്‍ പോലീസിന്റെ കൊക്കൂണ്‍ മീറ്റിംഗ് നടക്കുമ്പോള്‍ താനും അതെ ഹോട്ടലില്‍ താമസിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ കോളേജില്‍ നടക്കുന്ന പരിപാടിയില്‍ അഥിതിയായി ഒരു സെലിബ്രേറ്റിയെ ക്ഷണിയ്ക്കുന്നതിന് വേണ്ടിയാണ് അവിടെ എത്തിയത്. മോന്‍സനും അന്ന് ഹോട്ടലില്‍ എത്തിയിരുന്നു.

  താന്‍ പറഞ്ഞതനുസരിച്ചാണ് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ വിട്ടിലെത്തിയതെന്നും അനിത മൊഴി നല്‍കി. അനിതയുടെ മൊഴി വിശദമായി അന്വേഷണസംഘം പരിശോധിയ്ക്കും. ഇതിന് ശേഷം ആവശ്യമെങ്കില്‍ വീണ്ടും മൊഴിയെടുക്കും. ആവശ്യമെങ്കില്‍ നേരിട്ട് ഹാജരാകാമെന്നും അനിത പുല്ലയില്‍ അറിയിച്ചിട്ടുണ്ട്.

  Also Read- Monson Mavunkal|മോൻസൺ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; അനിത പുല്ലയിലിന്റെ മൊഴിയെടുത്തു

  അതേസമയം, മോൺസൺ മാവുങ്കലിനെതിരായ പോക്‌സോ കേസ് ഏറ്റെടുക്കാനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് പൂർത്തിയാക്കുകയാണ്. ഇതിന് കോടതിയിൽ ഉടൻ അപേക്ഷ നൽകി മോൻസണെ കസ്റ്റഡിയിൽ വാങ്ങും. നിലവിൽ കേസ് അന്വേഷിക്കുന്ന സംഘം തന്നെയാകും പോക്‌സോ കേസും ഏറ്റെടുക്കുക.

  തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം കലൂരിലെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിലുള്ളത്. മൂന്ന് വർഷം മുമ്പ് പെൺകുട്ടിക്ക് പതിനേഴ് വയസുള്ളപ്പോഴായിരുന്നു പീഡനം നടന്നത്. ഇത്രയും കാലം പീഡനവിവരം പുറത്തറിയിക്കാതിരുന്നത് ഭയം കൊണ്ടാണെന്നും പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലുണ്ട്.

  നിലവിൽ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ ലഭിച്ച ആറ് പരാതികളിലാണ് കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം നോർത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗഹൃദ വലയത്തിലെ സ്ത്രീകളെ പലരെയും മോൻസൺ മാവുങ്കൽ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന ആരോപണം സാമ്പത്തിക തട്ടിപ്പ് പരാതികൾ നൽകിയവർ ഉയർത്തിയിരുന്നു.
  Published by:Anuraj GR
  First published: