ലോക്ക്ഡൗൺ സമയത്ത് സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകാൻ മഹാരാഷ്ട്ര
ലോക്ക്ഡൗൺ സമയത്ത് സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകാൻ മഹാരാഷ്ട്ര
Abuse against Women | "ലോക്ക്ഡൗൺ സമയത്ത് പൊലീസുകാർ തിരക്കിലായിരിക്കുമെന്ന് കരുതിയാണ് ചിലർ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നത്. എന്നാൽ അത്തരക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും,"
മുംബൈ: കോവിഡ് 19 മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകാൻ മഹാരാഷ്ട്ര. ലോക്ക്ഡൌൺ നടപ്പിലാക്കിയതുമുതൽ സ്ത്രീ പീഡനം, ഗാർഹികപീഡനം തുടങ്ങിയ സംഭവങ്ങൾ വൻതോതിൽ വർദ്ധിച്ച സാഹചര്യത്തിലാണ് കർക്കശ നടപടികളുണ്ടാകുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചത്.
ഒരു സ്ത്രീയുടെ അന്തസ്സിനോ ആദരവിനോ ഹിതകരമല്ലാത്ത ഒരു പ്രവൃത്തിയും വാക്കുകളും പുരുഷൻമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് നിയമപാലകർ ചെയ്യേണ്ടതെന്ന് അദ്ദേഹം ഉപദേശിച്ചു. സാവിത്രിബായ് ഫൂലിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന സംസ്ഥാനമാണിത്. സ്ത്രീകൾ ഇവിടെ സുരക്ഷിതരായിരിക്കണമെന്നും അനിൽ ദേശ്മുഖ് പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.