• HOME
  • »
  • NEWS
  • »
  • crime
  • »
  • റബ്ബർ തോട്ടത്തിൽ കോഴി കയറിയതിനെച്ചൊല്ലി തർക്കം; പിന്നാലെ വീടുകയറി ആക്രമിച്ചെന്ന് പരാതി

റബ്ബർ തോട്ടത്തിൽ കോഴി കയറിയതിനെച്ചൊല്ലി തർക്കം; പിന്നാലെ വീടുകയറി ആക്രമിച്ചെന്ന് പരാതി

സംഭവം പോലീസിൽ അറിയിച്ചിട്ടും മൊഴി രേഖപെടുത്തുവാനോ അന്വേഷണത്തിനോ പോലീസ് തയ്യാറായില്ല എന്നാണ് പരാതി

  • Share this:
കൊല്ലം: റബ്ബർ തോട്ടത്തിൽ കോഴി കയറിയതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് വീടുകയറി അക്രമിച്ചയാൾക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപണം. കൊല്ലം ജില്ലയിലെ കടയ്ക്കൽ പോലീസിനെതിരെയാണ് വീട്ടമ്മയുടെ ആരോപണം.

കടയ്ക്കൽ, ഇയ്യക്കോട് സാവിത്രി വിലാസത്തിൽ രശ്മിയുടെ വീട്ടിലെ കോഴികൾ അയൽവാസിയും ഭർത്താവിന്റെ അനുജനുമായ സുധീർ എന്നയാളുടെ റബ്ബർ തോട്ടത്തിൽ കയറി, ഇതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടയിൽ കമ്പുകൊണ്ട് ഭർത്താവിനെയും തന്നെയും അക്രമിച്ചെന്നാണ് വീട്ടമ്മയുടെ പരാതി.

Also Read- പൊലീസുകാരന്‍റെ മോഷണം പോയ തോക്ക് യുവതിയുടെ ബാഗിൽ; മൂന്നുപേർ അറസ്റ്റിൽ

തുടർന്ന് തലയ്ക്ക് പരിക്കേറ്റ രശ്മിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സരമുള്ളതായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകാൻ ഡോക്ടർ നിർദ്ദേശിച്ചു.

സംഭവം പോലീസിൽ അറിയിച്ചിട്ടും മൊഴി രേഖപെടുത്തുവാനോ അന്വേഷണത്തിനോ പോലീസ് തയ്യാറായില്ല എന്നാണ് പരാതി. കഴിഞ്ഞ മാസം 24ന് ആയിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം 28ന് നേരിട്ട് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിട്ടും പോലീസ് തുടർ നടപടി സ്വീകരിച്ചിട്ടില്ല. അക്രമിച്ചയാൾ രാഷ്ട്രീയ പാർട്ടി അനുഭാവി ആയതിനാൽ കേസ് ഒതുക്കി തീർക്കാനാണ് ശ്രമമെന്നും രശ്മി പറയുന്നു.
Published by:Anuraj GR
First published: