സ്ത്രീധനത്തർക്കം; ഭാര്യയുടെ സ്വകാര്യഭാഗത്ത് ഭർത്താവ് പൊള്ളലേൽപ്പിച്ചു
സ്ത്രീധനത്തർക്കം; ഭാര്യയുടെ സ്വകാര്യഭാഗത്ത് ഭർത്താവ് പൊള്ളലേൽപ്പിച്ചു
യുവതിയുടെ നിലവിളി കേട്ട് അയൽക്കാരെത്തിയപ്പോഴേക്കും യുവാവും അമ്മയും സംഭവ സ്ഥലത്തു നിന്നും കടന്നു കളഞ്ഞുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവർക്കായി തിരച്ചിൽ നടക്കുന്നുണ്ട്.
ബംഗളൂരു: ആവശ്യപ്പെട്ട പണം വീട്ടുകാരിൽ നിന്നും വാങ്ങി നൽകാത്തതിന്റെ പേരിൽ ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ച് ഭർത്താവ്. ബംഗളൂരിവിലെ രാമമൂർത്തി നഗറിലാണ് ക്രൂരസംഭവം അരങ്ങേറിയത്. കൃത്യം നടത്തിയ ഭര്‍ത്താവ് സൂരജ് സിംഗ് എന്ന യുവാവ് ഒളിവിലാണ്. 26കാരനായ ഇയാൾക്കും കൂട്ടുനിന്ന അമ്മയെയും കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് സംഭവം. ബംഗളൂരുവിൽ ഒരു പാൻ ഷോപ്പ് നടത്തിവരുന്ന സൂരജ് ഒരു വർഷം മുമ്പാണ് വിവാഹിതനായത്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭാര്യയെ ഇയാളും കുടുംബാംഗങ്ങളും പലപ്പോഴും പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവദിവസവും ഇയാള്‍ ഭാര്യയോട് വീട്ടിൽ നിന്ന് പണം വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഹികെട്ട യുവതി ഇതിന് വിസ്സമ്മതിക്കുകയും തന്റെ വീട്ടുകാർ ഇതുവരെ നൽകിയ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും തിരികെ നൽകാൻ സൂരജിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങൾ വഷളാക്കിയത്.
ദേഷ്യം വന്ന ഇയാൾ ഭാര്യയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സൂരജിന്റെ അമ്മയും ഈ സമയം അടുത്തുണ്ടായിരുന്നു. 22കാരിയായ യുവതിയുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ സ്വകാര്യഭാഗങ്ങളിലാണ് പൊള്ളലേറ്റത്. യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീധന നിരോധന നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്.
യുവതിയുടെ നിലവിളി കേട്ട് അയൽക്കാരെത്തിയപ്പോഴേക്കും സൂരജും അമ്മയും സംഭവ സ്ഥലത്തു നിന്നും കടന്നു കളഞ്ഞുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവർക്കായി തിരച്ചിൽ നടക്കുന്നുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.