മലപ്പുറം: അരീക്കോട് ദുരഭിമാന കൊല കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. മകൾ ആതിരയെ കൊലപ്പെടുത്തിയ അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജനെയാണ് കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ പ്രധാന സാക്ഷികളെല്ലാം കൂറ് മാറിയതാണ് പ്രതിയെ കുറ്റവിമുക്തനാക്കാൻ കാരണം.
പ്രധാനപ്പെട്ട 12 സാക്ഷികളാണ് കൂറ് മാറിയത്. കൊലപാതകം നേരിട്ട് കണ്ട രാജന്റെ ഭാര്യ, മകൻ, സഹോദരൻ, സഹോദരന്റെ ഭാര്യ, സഹോദരി, രണ്ട് അയൽവാസികൾ എന്നിവരാണ് കോടതിയിൽ മൊഴി മാറ്റിയത്. രാജൻ മകളെ കൊല്ലുന്നത് കണ്ടില്ലെന്ന് ആയിരുന്നു ഇവർ കോടതിയിൽ പറഞ്ഞത്. അതോടെ കേസ് തെളിയിക്കാൻ കഴിയാതെ പോയി.
2018 മാര്‍ച്ചിലാണ് മകള്‍ ആതിരയെ(22) രാജൻ കുത്തിക്കൊലപ്പെടുത്തിയത്. മകള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നതു മൂലം കുടുംബത്തിനുണ്ടാകുന്ന അപമാനം ഭയന്നായിരുന്നു കൊലപാതകം . കൊയിലാണ്ടി സ്വദേശി ബ്രിജേഷുമായുള്ള പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകള്‍ ആതിരയോട് രാജൻ പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആതിര തയ്യാറായിരുന്നില്ല. തുടർന്ന് പൊലീസിന്റെ സാനിധ്യത്തിൽ മറ്റു മാര്‍ഗമില്ലാതെ വന്നപ്പോൾ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.
വിവാഹത്തിന്റെ തലേ ദിവസം മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം. ആതിരയുടെ വിവാഹ വസ്ത്രങ്ങൾ രാജൻ കത്തിക്കുന്നത് കണ്ട രാജന്റെ സഹോദരി ആതിരയെ മറ്റൊരു വീട്ടിലേക്ക് മാറ്റി. തൊട്ടടുത്ത വീട്ടിലാണ് രാജന്റെ സഹോദരി ആതിരയെ ഒളിപ്പിച്ചത്. വീട്ടിനകത്ത്, മുറിയില്‍ കട്ടിലിന് അടിയില്‍ ആയിരുന്നു ആതിര ഇരുന്നിരുന്നത്.
You may also like:സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില; പച്ചമുളകിന് ഇരട്ടിയിലധികമായി
[news]'ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി
[NEWS]ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് [PHOTO]
വാതില്‍ അകത്ത് നിന്ന് പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ വാതില്‍ ചവിട്ടിത്തുറന്ന് രാജന് അകത്ത് കയറി ആതിരയെ കട്ടിലിനടിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കത്തികൊണ്ട് ആഞ്ഞ് കുത്തി. നെഞ്ചിലായിരുന്നു കുത്തിയത്. ഹൃദയത്തില്‍ ഏറ്റ മുറിവാണ് ആതിരയുടെ മരണത്തിലേക്ക് നയിച്ചത്. വിധിയുടെ മുഴുവൻ വിശദാംശങ്ങളും അടുത്ത ദിവസം ലഭ്യമാകും. പ്രതിക്ക് വേണ്ടി അഡ്വ. പിസി മൊയ്തീൻ ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.