ഷുക്കൂർ വധ കേസ്; നാൾവഴികളിലൂടെ
news18
Updated: February 12, 2019, 6:59 AM IST
news18
Updated: February 12, 2019, 6:59 AM IST
- 2012 ഫെബ്രുവരി 20
കണ്ണപുരം കീഴറയിലെ വള്ളുവന് കടവിന് സമീപമാണ് തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ (24) കൊലചെയ്യപ്പെട്ടത്. രണ്ടര മണിക്കൂറോളം ബന്ദിയാക്കി ശേഷമായിരുന്നു കൊലപാതകം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് വെട്ടേറ്റു. - മാര്‍ച്ച് 22 സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകന് ബിജുമോന് എന്നിവര്‍ ഉള്‍പ്പെട്ട 18 പേരുടെ പ്രതിപ്പട്ടിക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
- മാര്‍ച്ച് 29 വാടി രവിയുടെ മകന് ബിജുമോന് ഉള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകരായ 8 പേര് കോടതിയില്‍ കീഴടങ്ങി.
- മെയ് 25 കേസിലെ പത്താം പ്രതി അജിത് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
- മെയ് 26 ഗൂഡാലോചനയില്‍ പ്രധാന പങ്കാളിയായ അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി.വേണുവിനെ അറസ്റ്റ് ചെയ്തു.
- മെയ് 27 ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ളോക്ക് സെക്രട്ടറി ഗണേശന് മോറാഴ, മുതുവാനി യൂണിറ്റ് സെക്രട്ടറി അജേഷ് എന്നിവര്‍ അറസ്റ്റില്‍.
- ജൂണ്‍ 2 കൊലയ്ക്ക് ഉപയോഗിച്ച കത്തി സി.പി.എം കണ്ണപുരം ടൌണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി. സജിത്തിന്റെ ബൈക്കില്‍ നിന്നും കണ്ടെടുത്തു.
- ജൂണ്‍ 8 ഷുക്കൂറിന്റെ സുഹൃത്തിനെ വെട്ടാനുപയോഗിച്ച ആയുധം കീഴറക്കടുത്ത് ചേര പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തു.
- ജൂണ്‍ 9 ചോദ്യം ചെയ്യലിനു ഹാജരാകന്‍ പി.ജയരാജനും ടി.വി.രാജേഷിനും നോട്ടീസ്.
- ജൂണ്‍ 12 ഗസ്റ്റ് ഹൗസില്‍ പി.ജയരാജനെ ചോദ്യം ചെയ്തു.
- ജൂണ്‍ 14 തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.വാസുദേവന്‍, തളിപ്പറമ്പ് നഗര സഭാ വൈസ് ചെയര്മാന് കെ.മുരളീധരന് എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു.
- ജൂണ്‍ 18 സി.പി.എം ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റുമായ കെ.ബാലകൃഷ്ണനെ ചോദ്യം ചെയ്തു.
- ജൂണ്‍ 22 34പേരെ ഉള്‍പ്പെടുത്തി രണ്ടാമത്തെ പ്രതിപ്പട്ടിക.
- ജൂലൈ 5 ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം മോറാഴ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.വി.ബാബു അറസ്റ്റില്‍.
- ജൂലൈ 9 കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പി.ജയരാജനെ വീണ്ടും ചോദ്യം ചെയ്തു.
- ജൂലൈ 29 ടി.വി.രാജേഷ് എം.എല്‍.എയെ ചോദ്യം ചെയ്തു.
- ആഗസ്റ്റ് 1 സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റില്‍.
- ആഗസ്റ്റ് 7 പി. ജയരാജന് നല്കിയ ജാമ്യാപേക്ഷയും ടി.വി. രാജേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ടി.വി. രാജേഷ് കോടതിയില്‍ കീഴടങ്ങി.
- ആഗസ്റ്റ് 27 പി. ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
- 2016 ഫെബ്രുവരി 08 സി.ബി.ഐക്ക് അന്വേഷണം കൈമാറിക്കൊണ്ട് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ ഉത്തരവിട്ടു
- മാര്‍ച്ച് 19 സി.ബി.ഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രതികള്‍ അപ്പീല്‍ നല്കി.
- ഏപ്രില്‍ 04 സി.ബി.ഐ അന്വേഷണം തുടങ്ങി.
- 2019 ഫെബ്രുവരി 11 പി. ജയരാജനെതിരെ കൊലക്കുറ്റവും ടി.വി രാജേഷിനെതിരെ ഗൂഡാലോചന കുറ്റവും ചുമത്തി തലശേരി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചുAlso Read പി ജയരാജനെതിരേ കൊലക്കുറ്റം; ടി വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം
Loading...
Loading...